എന്റമ്മോ.. കിടു ക്യാച്ച്!! പിറകിലേക്ക് പറന്നു ചാടി ക്യാച്ചുമായി ജൈസ്വാൾ!! കാണാം വീഡിയോ

ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് തുടക്കം. ഒന്നാമത്തെ ഏകദിനത്തിൽ നാഗ്പൂരിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ  ബട്ട്ലർ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ തുടക്കത്തിലെ സന്ദർശക ടീമിന് ലഭിച്ചത് ഗംഭീര തുടക്കം. ഓപ്പണിങ് വിക്കറ്റിൽ ഇംഗ്ലണ്ട് താരങ്ങൾ അതിവേഗം റൺസ് ഉയർത്തുന്ന കാഴ്ചയാണ് കാണാനായത്.

വെറും 8.5 ഓവറിൽ ഇംഗ്ലണ്ട് സ്കോർ 75ലേക്ക് എത്തി എങ്കിലും ശേഷം രണ്ട് ഓവർ ഉള്ളിൽ തന്നെ മൂന്ന് ഇംഗ്ലണ്ട് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക് കഴിഞ്ഞു. അറ്റാക്കിങ് ശൈലിയിൽ ബാറ്റ് വീശി മുന്നേറിയ സാൾട്ട് 43 റൺസിൽ നിൽക്കെ ശ്രേയസ് അയ്യർ മനോഹര ഫീൽഡിങ് മികവിൽ റൺ ഔട്ടായി.

ശേഷം അടുത്ത ഓവറിൽ തന്നെ ഇംഗ്ലണ്ട് ടീമിന് ഓപ്പണർ ഡക്കറ്റ് വിക്കറ്റും നഷ്ടമായി. ഹർഷിത് റാണക്ക് എതിരെ വമ്പൻ ഷോട്ട് വേണ്ടി ശ്രമിച്ച ഡക്കറ്റിന്  പിഴച്ചപ്പോൾ മനോഹരമായ ഒരു ക്യാച്ചിൽ കൂടി ജൈസ്വാൾ എല്ലാവരെയും ഞെട്ടിച്ചു. പിറകിലേക്ക് 30 മീറ്ററിൽ അധികം ഓടിയാണ് ഡൈവ് ചെയ്തു കൊണ്ട് ജൈസ്വാൾ ക്യാച് നേടിയത്. കാണാം വീഡിയോ

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Rohit Sharma(c), Yashasvi Jaiswal, Shreyas Iyer, Shubman Gill, KL Rahul(w), Hardik Pandya, Axar Patel, Ravindra Jadeja, Harshit Rana, Kuldeep Yadav, Mohammed Shami

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ :Ben Duckett, Philip Salt(w), Joe Root, Harry Brook, Jos Buttler(c), Liam Livingstone, Jacob Bethell, Brydon Carse, Jofra Archer, Adil Rashid, Saqib Mahmood