
ഈ ഒരു സിംപിൾ സൂത്രം ട്രൈ ചെയ്താൽ മാത്രം ,മതി ചീര കാടുപോലെ വീട്ടിൽ തിങ്ങി നിറയും! ഇനി 365 ദിവസവും കെട്ടു കണക്കിന് ചീര വീട്ടിൽ ഉണ്ടാക്കാം
Cheera Cultivation Trick : ഇനി എന്നും ചീര പറിക്കാം! ചീര കാടുപോലെ തിങ്ങി നിറയാനും ധാരാളം വിളവെടുപ്പ് നടത്താനും ഈ ഒരു വളം ഒറ്റ തവണ കൊടുത്താല്‍ മാത്രം മതി; ഇനി കിലോ കണക്കിന് ചീര പറിച്ചു മടുക്കും നിങ്ങൾ. ചീര കൃഷികൾ നടത്തുന്നവർ ആണല്ലോ പലരും. ചീര എന്ന സസ്യം നല്ല ടേസ്റ്റ് ഉള്ളവയാണ് എന്നു മാത്രമല്ല ഒരുപാട് ഗുണങ്ങൾ ഉള്ളവയാണ്. ചീരയിൽ ഒരുപാട് പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
ചീര നട്ടു കഴിഞ്ഞ് 25 ദിവസം മുതൽ പറിച്ചു തുടങ്ങാം. വിളവെടുപ്പിന് ആയി വളർച്ചാ ഘട്ടം പൂർത്തിയായി ചീര പറിച്ചു തുടങ്ങുന്നത് 25 ദിവസം കഴിഞ്ഞാണ്. പലതരത്തിൽ ചീരത്തൈകൾ നമുക്ക് മാർക്കറ്റുകളിൽ ലഭ്യമാണ്. ചീര തൈ നട്ടു കഴിഞ്ഞ് ചീര തഴച്ചു വളരാൻ ആയിട്ട് വളം എങ്ങനെ കൊടുക്കണം എന്ന് നോക്കാം. ചീരക്ക് വളം കൊടുക്കുന്നത് ജൈവവളം ലിക്വിഡ് ഫോർമാറ്റിലാണ് കൊടുക്കുന്നത്.
ഇതിനായി ഒരു കിലോ വേപ്പിൻ പിണ്ണാക്ക് അതുപോലെതന്നെ കടലപ്പിണ്ണാക്കും അതിലേക്ക് അഞ്ച് കിലോ ചാണകം കൂടി ഇട്ടതിനുശേഷം 10 ലിറ്റർ വെള്ളവും കൂടി ഒഴിച്ച് ഒരു രണ്ടു മൂന്നു ദിവസത്തേക്ക് പുളിപ്പിക്കാൻ മാറ്റി വെക്കും. പുളിപ്പിക്കാൻ വെക്കുന്ന സമയത്ത് ദിവസവും ഒരു തവണയെങ്കിലും ഒന്ന് ഇളക്കി കൊടുക്കുക. ശേഷം ഇതിൽ നിന്നും ഒരു ലിറ്റർ വളം എടുക്കുക. അതിലേക്ക് വീണ്ടും 10 ലിറ്റർ വെള്ളം ഒഴിച്ച് മിക്സ് ചെയ്തതിനു ശേഷം ആയിരിക്കും ചീരത്തൈകൾ ക്ക് ഒഴിച്ചുകൊടുക്കുന്നത്.
ഈ ഒറ്റ ഒരു വളപ്രയോഗം ചെയ്താൽ തന്നെ നമുക്ക് നല്ല രീതിയിൽ കൃഷി ചെയ്ത് വിളവെടുപ്പ് നടത്താൻ സാധിക്കും. ചീരത്തൈകൾ നട്ടു കഴിഞ്ഞ് 15 ദിവസം കഴിഞ്ഞതിനു ശേഷമാണ് വളപ്രയോഗം നടത്തേണ്ടത്. എല്ലാവരും ചീര കൃഷി ചെയ്യുമ്പോൾ ഈ രീതിയിലുള്ള വളപ്രയോഗം നടത്താൻ ശ്രമിക്കുമല്ലോ. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ