
ഇതാണ് മക്കളെ കിടിലൻ മീൻ മുളകിട്ടത്.!! അസാധ്യ രുചിയിൽ,അതെ വായിൽ കപ്പലോടും രുചിയിൽ മീൻ മുളകിട്ടത് ഇങ്ങനെ തയ്യാറാക്കി നോക്കൂ!
വ്യത്യസ്തതരം ആയിട്ടുള്ള ഒരു മീൻ മുളകിട്ടതാണ് ഇന്നത്തെ റെസിപ്പി. സാധാരണ ഇഞ്ചി വെളുത്തുള്ളി ഇടുന്നത് പോലെ ഈ കറിക്ക് ആവശ്യമില്ല. നല്ല കട്ടിയുള്ള ആയിട്ടുള്ള കറിയായതിനാൽ തന്നെ ദോശക്കും ഒരേ പോലെ കഴിക്കാം. വളരെ കുറഞ്ഞ ഇൻഗ്രീഡിയൻസ് ആയതുകൊണ്ട് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. തുടക്കക്കാർക്ക് മുതൽ എളുപ്പമായി ഉണ്ടാക്കാവുന്നതാണ്.
Ingredients
- Mackerel-1/2 kg
- Shallots-20 nos
- Tomato-1
- Green chilly-3
- Curry Leaves
- Coconut oil-2 1/2 tbsp
- Kashmiri chilly powder-1 Tbsp
- Chilly powder-1 Tbsp
- Turmeric Powder-1/2 tsp
- Tamarind juice-1/4 cup
ഇതിനായിട്ട് ആദ്യം മിക്സിയിൽ ചുവന്നുള്ളി, തക്കാളി അരിഞ്ഞത്, ഒരു ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം ഒരു ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് നല്ലപോലെ ചൂടാക്കി എടുക്കുക. അതിലേക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് നല്ല പോലെ വഴറ്റിയെടുക്കുക. മൂന്ന് പച്ചമുളക് അരിഞ്ഞ് ചേർക്കുക. ഈ കറിയുടെ ഏറ്റവും പ്രധാന ടേസ്റ്റ് ചുവന്നുള്ളിയുടെ തന്നെയാണ്. ഇതിലേക്ക് അല്പം കറിവേപ്പില ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി നേരത്തെ മാറ്റിവെച്ച പേസ്റ്റ് ഈ ഒരു കറിയിലേക്ക് ഒഴിച്ച് നല്ലപോലെ ചൂടാക്കി എടുക്കുക.
അതിലേക്ക് രണ്ടു മൂന്ന് കഷണം തക്കാളിയും കൂടി ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് നമുക്ക് പുളി പിഴിഞ്ഞത് ഒരു കപ്പ് ഒഴിച്ചു കൊടുക്കുക. ഇത് നല്ലപോലെ മിക്സ് ചെയ്യുക. കറിക്ക് നല്ലൊരു ടേസ്റ്റ് തന്നെ കിട്ടുന്നുണ്ട്. ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ച് നല്ല രീതിയിൽ കറി ഇളക്കിയെടുക്കുക. അതിലേക്ക് നമുക്ക് ആവശ്യമുള്ള മീന് എത്രയാണോ വേണ്ടത് അത് ചേർത്തു കൊടുത്ത് നല്ല രീതിയിൽ അടച്ചു 10 മിനിറ്റോളം വേവിച്ചെടുക്കുക. ശേഷം പച്ച വെളിച്ചെണ്ണ മുകളിലായി ഒഴിക്കുക. നല്ല സ്വാദിഷ്ടമായ മീൻ മുളകിട്ടത് തയ്യാർ.