അവോക്കാഡോ മരം കായ്ക്കുന്നില്ലേ ഈ വളം കൊടുക്കൂ…ഈ ഒരു സൂത്രം ചെയ്താൽ മതി ഏത് കായ്ക്കാത്ത മരവും കുലകുത്തി കായ്ക്കും
Avocado Cultivation Tips : അവോക്കാഡോ മരം കായ്ക്കുന്നില്ലേ? ഈ 2 വളങ്ങൾ മാത്രം മതി! ഏത് കായ്ക്കാത്ത ബട്ടർ മരവും കുലകുത്തി കായ്‌കും; ഇനി അവോക്കാഡോ പൊട്ടിച്ചു മടുക്കും. ഇനി ഒരിക്കലും കടയിൽ നിന്നും അവോക്കാഡോ വാങ്ങില്ല. ഒരു അവോക്കാഡോയിൽ നിന്നും കിലോ കണക്കിന് ബട്ടർ പറിക്കാം. അവക്കാഡോ കായിക്കാത്തത് കൊണ്ട് അത് വെട്ടി കളയുന്ന ധാരാളം ആളുകളുണ്ട്.
കൃത്യമായ പരിചരണവും വളപ്രയോഗവും ഇല്ലായെങ്കിൽ വേണ്ട വിധത്തിൽ വിളവെടുക്കാൻ സാധിക്കാത്ത ഒരു ഇനമാണ് അവക്കാഡോ എന്ന് പറയുന്നത്. വിത്ത് സെലക്ട് ചെയ്യുമ്പോൾ മുതൽ അത് നട്ടു വരുന്നതുവരെ അതിൻറെ വളപ്രയോഗത്തിലും ശുശ്രൂഷയിലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ആദ്യം തന്നെ അവക്കാഡയുടെ വിത്തോ തൈയോ നടുന്നത് നല്ല ചുവപ്പുള്ള മണ്ണിൽ ആയിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
ചുവന്ന മണ്ണിൽ നട്ടാൽ മാത്രമേ ഇത് വേണ്ട വിധത്തിൽ വളർന്നു വരികയുള്ളൂ. അതുപോലെ തന്നെ നീർവാർച്ച ഒരുപാട് ഉള്ള പ്രദേശത്ത് ഇത് നടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം ഒരുപാട് ഒഴുകിപ്പോകുന്ന പ്രദേശം ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യമല്ല. എപ്പോഴും അവക്കാഡോയുടെ വള പ്രയോഗത്തിൽ ശ്രദ്ധിക്കേണ്ടത് അതിന് ഏത് രീതിയിലുള്ള വളമാണ് ആവശ്യം എന്ന് നോക്കിയശേഷം അത് ചെയ്തു കൊടുക്കുവാൻ വേണ്ടിയാണ്.
നൈട്രജൻ കണ്ടന്റ് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു വൃക്ഷം ആയതുകൊണ്ട് തന്നെ അത്തരത്തിലുള്ള വളപ്രയോഗങ്ങളാണ് എപ്പോഴും ചെടിക്ക് ആവശ്യം. ഇതിൻറെ വിത്ത് നടുമ്പോൾ ചാണകപ്പൊടി, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ വേണമെങ്കിൽ അടിവളമായി ചേർത്തു കൊടുക്കാം. ഇതിൻറെ ബാക്കി പരിചരണ വിശേഷങ്ങൾ എന്തൊക്കെയാണെന്നും അറിയാൻ വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ