
ഹേറ്റേഴ്സ് കാണെടാ.. പഴയ രോഹിത് ഈസ് ബാക്ക്… വെടിക്കെട്ട് സെഞ്ച്വറി!! സിക്സ് ആറാട്ടുമായി രോഹിത് ശർമ്മ
ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ ബാറ്റ് കൊണ്ട് ഞെട്ടിച്ചു ഇന്ത്യൻ നായകൻ രോഹിത് ശർമ. ഫോം ഇല്ലായ്മയും ലോ സ്കോർസും കാരണം വളരെ അധികം വിമർശനം കേട്ട രോഹിത് എല്ലാത്തിനും മറുപടി ബാറ്റ് കൊണ്ട് സെഞ്ച്വറി അടിച്ചു നൽകുന്ന കാഴ്ചയാണ് കട്ടക്കിൽ കണ്ടത്.
ഇംഗ്ലണ്ട് ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്നാലെ ബാറ്റ് വീശിയ ഇന്ത്യക്ക് ഒന്നാമത്തെ ഓവർ മുതലേ രോഹിത് ശർമ്മ സമ്മാനിച്ചത് വെടിക്കെട്ട് തുടക്കം. മനോഹര ഷോട്ടുകൾ കളിച്ചു തുടരെ സിക്സറുകൾ അടക്കം പായിച്ചു മുന്നേറിയ രോഹിത് ശർമ്മ നേടിയത് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ 32ആം ഏകദിന സെഞ്ച്വറി.

തന്റെ മുപ്പതാം ബോളിൽ അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ വെറും 77 ബോളിൽ തന്റെ സെഞ്ച്വറിയിലേക്ക് എത്തി. ആദിൽ റാഷിദ് ബോളിൽ ക്രീസിൽ നിന്നും ചാടി ഇറങ്ങി സെഞ്ച്വറി പൂർത്തിയാക്കിയ രോഹിത് ശർമ്മ ചെറിയ സെഞ്ച്വറി സെലിബ്രേഷൻ പോലും നടത്തിയില്ല. ഡ്രസ്സിങ് റൂം നേരെ ബാറ്റ് ഉയർത്തിയ രോഹിത് നേട്ടത്തിൽ ഇന്ത്യൻ കോച്ച് അടക്കം മുഴുവൻ ടീമും ഹാപ്പി.
കാണാം സെഞ്ച്വറി സെലിബ്രേഷൻ, വീഡിയോ
What a way to get to the HUNDRED! 🤩
— BCCI (@BCCI) February 9, 2025
A treat for the fans in Cuttack to witness Captain Rohit Sharma at his best 👌👌
Follow The Match ▶️ https://t.co/NReW1eEQtF#TeamIndia | #INDvENG | @IDFCFIRSTBank | @ImRo45 pic.twitter.com/oQIlX7fY1T