അവൻ ടീമിൽ ഇല്ല.. എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല.. ഞെട്ടൽ തുറന്ന് പറഞ്ഞു റിക്കി പോണ്ടിങ്

ഇംഗ്ലണ്ട് എതിരായ ഒന്നാമത്തെ ഏകദിന മത്സരത്തിൽ വെടിക്കെട്ട്‌ ഫിഫ്റ്റി നേടിയ ശ്രേയസ് അയ്യർ മികവ് ക്രിക്കറ്റ്‌ ലോകത്ത് ഏറെ ചർച്ചാവിഷയമായിരുന്നു. ഇന്ത്യൻ ലിമിറ്റെഡ് ഓവർ ടീമിൽ പലപ്പോഴും അവസരങ്ങൾ നഷ്ടമായി പോകാറുള്ള ശ്രേയസ് അയ്യർ തിരിച്ചുവരവിൽ തന്റെ റേഞ്ച് എന്തെന്ന് തെളിയിച്ചു.വെറും 36 ബോളിൽ 59 റൺസാണ് ശ്രേയസ് അയ്യർ അടിച്ചെടുത്തത്.

എന്നാൽ ഇന്ത്യൻ ഏകദിന ടീമിൽ പോലും പലപ്പോഴും ശ്രേയസ് അയ്യർക്ക് അർഹമായ അവസരം ലഭിക്കില്ലെന്ന് വിമർശനം ഇപ്പോൾ ശക്തമാക്കി രംഗത്ത് എത്തുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്.ടീം ഇന്ത്യയുടെ ഏകദിന ടീമിൽ ശ്രേയസ് അയ്യർ സ്ഥിരം സ്ഥാനം അർഹിക്കുന്നുവെന്നാണ് പൊണ്ടിങ് അഭിപ്രായം.

” ശ്രേയസ് അയ്യർ 2023ലെ ഏകദിന ക്രിക്കറ്റ്‌ ലോകപ്പിൽ ഇന്ത്യക്കായി കാഴ്ചവെച്ചത് മനോഹര പ്രകടനമാണ്. അദ്ദേഹം ഏകദേശം 530ലധികം റൺസാണ് നേടിയത്. എന്നിട്ടും അദ്ദേഹം ഏകദിന ടീമിൽ സ്ഥാനം ഉറപ്പ് ആക്കിയിട്ടില്ല എന്നത് എനിക്ക് ഒരൽപ്പം സർപ്രൈസാണ് “മുൻ ഓസ്ട്രേലിയൻ നായകൻ തുറന്ന് പറഞ്ഞു.

“ലോകക്കപ്പിൽ അടക്കം ഇത്ര റൺസ് നേടി,  അദ്ദേഹം മധ്യനിരയിൽ മനോഹരമായി കളിച്ചു, അപ്പോൾ എനിക്ക് തോന്നി അദ്ദേഹം ആ സ്ഥാനം ഏതാണ്ട് ഉറപ്പിക്കുകയും അത് സ്വന്തമാക്കുകയും ചെയ്തുവെന്ന്,പക്ഷെ ഇന്നും അദ്ദേഹം ടീമിലെ സ്ഥാനം ഉറപ്പല്ല.സ്പിൻ എതിരെ അടക്കം മനോഹര ഗെയിം കാഴ്ചവെക്കാൻ ശ്രേയസ് അയ്യർക്ക് കഴിയും “പോണ്ടിങ് നിരീക്ഷിച്ചു.