എന്നെ ഇറക്കിയത് അദ്ദേഹം ബുദ്ധി, എനിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം മൊമെന്റ്!! തുറന്ന് പറഞ്ഞു ഹർഷിത് റാണ
ഹാർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും അർധസെഞ്ചുറികൾക്ക് ശേഷം, വെള്ളിയാഴ്ച പൂനെയിൽ നടന്ന നാലാം ടി20 മത്സരത്തിൽ ബൗളർമാരുടെ മിന്നുന്ന പ്രകടനത്തിൽ ഇന്ത്യ 15 റൺസിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 3-1ന് അപരാജിത ലീഡ് നേടി. സ്വന്തം തട്ടകത്തിൽ കഴിഞ്ഞ 17 ഉഭയകക്ഷി ടി20 പരമ്പര ഇന്ത്യ തോറ്റിട്ടില്ല
ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസിന് എല്ലാവരും പുറത്തായി. രവി ബിഷ്‌ണോയി (28 റൺസിന് മൂന്ന് വിക്കറ്റ്), ഹർഷിത് റാണ (33 റൺസിന് മൂന്ന് വിക്കറ്റ്), വരുൺ ചക്രവർത്തി (28 റൺസിന് രണ്ട് വിക്കറ്റ്) എന്നിവരുടെ മൂർച്ചയുള്ള ബൗളിങ്ങിന് മുന്നിൽ ഇംഗ്ലണ്ട് ടീം തകർന്നു.ഹാരി ബ്രൂക്കും (51) ഓപ്പണർ ബെൻ ഡക്കറ്റും (39) ഇംഗ്ലണ്ടിൻ്റെ വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും ബൗളർമാർ ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവ് നൽകി. ഓൾറൗണ്ടർ ശിവം ദുബെയ്‌ക്ക് പകരം ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്‌സിൻ്റെ 12-ാം ഓവറിൽ ഹർഷിത് റാണയെപ്പോലുള്ള ഒരു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറെ ബൗൾ ചെയ്യാൻ വിളിച്ചതാണ് മത്സരത്തിൽ നിർണായക വഴിത്തിരിവായത്.
ബാറ്റിങ്ങിനിടെ ശിവം ദുബെയുടെ ഹെൽമെറ്റിൽ പന്ത് തട്ടിയതിന് ശേഷം ഫാസ്റ്റ് ബൗളർ ഹർഷിത് റാണയെ ഒരു കൺകഷൻ പകരക്കാരനായി ഉൾപ്പെടുത്തി. ഓൾറൗണ്ടർ ശിവം ദുബെയ്‌ക്ക് പകരക്കാരനായി കളിച്ച ഹർഷിത് റാണ ഇതിനെ സ്വപ്ന അരങ്ങേറ്റം എന്ന് വിശേഷിപ്പിച്ചു. എനിക്ക് ഇപ്പോഴും ഇതൊരു സ്വപ്ന അരങ്ങേറ്റമാണെന്ന് ഹർഷിത് റാണ പറഞ്ഞു. ഈ സീരീസിന് വേണ്ടി മാത്രമല്ല, ഒരുപാട് നാളായി ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഞാൻ ഇവിടെ കളിക്കാൻ അർഹനാണെന്ന് തെളിയിക്കാൻ ഞാൻ ആഗ്രഹിച്ചു. ഐപിഎല്ലിൽ ഞാൻ നന്നായി പന്തെറിഞ്ഞിട്ടുണ്ട്, ഇവിടെയും ഞാൻ അതേ രീതിയിലാണ് കളിച്ചതെന്നും റാണ പറഞ്ഞു.
കൂടാതെ ആരാണ് കൺകഷൻ സബ്ബായി തന്നെ ഇറക്കാനുള്ള തീരുമാനം എടുത്തത് എന്നുള്ള കാര്യം ഇപ്പോൾ തുറന്ന് പറയുകയാണ് ഹർഷിത് റാണ.ഹെഡ് കോച്ച് ഗംഭീറാണ് ഇന്ത്യൻ ബൌളിംഗ് സമയം തന്നോട് സബ്ബ് ആയി ഇറങ്ങാൻ റെഡിയാകാൻ പറഞ്ഞതെന്ന് റാണ പറയുന്നു. “ഇംഗ്ലണ്ട് ഇന്നിങ്സിലെ രണ്ടാം ഓവർ ശേഷമാണ് കോച്ച് ഗംഭീർ എന്നോട് റെഡിയാകാൻ പറഞ്ഞത്. എനിക്ക് അത് ഡ്രീം മൊമെന്റ് തന്നെയായിരുന്നു.”ഹർഷിത് റാണ അഭിപ്രായം തുറന്ന് പറഞ്ഞു.