ഇന്ത്യ ചതിച്ചോ?? റൂൾ തെറ്റായി ഉപയോഗിച്ചോ? ഐസിസി റൂൾ പറയുന്നത് ഇങ്ങനെ
ഇന്നലെ പൂനെയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ ഇന്ത്യ 15 റൺസിന് വിജയിച്ചിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര 3 -1 ന് ഇന്ത്യ സ്വന്തമാക്കി.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിവം ദുബെയുടെയും ഹാർദിക് പാണ്ഡ്യയുടെയും മികവിൽ 182 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി. പിന്നീട് കളിച്ച ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസ് മാത്രം എടുത്ത് പരാജയം ഏറ്റുവാങ്ങി.
ഹരി ബ്രൂക്ക് 51 റൺസെടുത്തപ്പോൾ ഹർഷിത് റാണ ഇന്ത്യക്ക് വേണ്ടി 3 വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ നേരത്തെ പരിക്കേറ്റ ദുബെയുടെ പാകരക്കാരനായാണ് റാണ ബൗൾ ചെയ്യാൻ ഇറങ്ങിയത്.ഐസിസി സബ്സ്റ്റിറ്റ്യൂട്ട് റൂൾ പ്രകാരം ഇന്ത്യ ശിവം ദുബെയ്ക്ക് പകരം ഹർഷിത് റാണയെ തിരഞ്ഞെടുത്തു. ആ അവസരത്തിൽ 3 വിക്കറ്റ് വീഴ്ത്തിയ റാണ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഈ സാഹചര്യത്തിൽ, ഈ മത്സരത്തിൽ ഇന്ത്യ ഐസിസി സബ്സ്റ്റിറ്റിയൂട്ട് നിയമം കൃത്യമായി പാലിച്ചില്ലെന്ന് മുൻ ഇംഗ്ലണ്ട് താരങ്ങൾ അടക്കം ഇതിനകം വിമർശനം ശക്തമാക്കി കഴിഞ്ഞു.
“റാണ ശരിയായ പകരക്കാരനാണെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം പകരക്കാരനായതിൽ ജോസ് ബട്ട്ലർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.ശിവം ദുബെയ്ക്ക് പകരക്കാരനായി ഹർഷിത് റാണയായിരിക്കുമെന്ന് ഈ ലോകത്ത് ആരും പറയില്ലെന്നും അദ്ദേഹം പറഞ്ഞുമത്സരത്തിന് ശേഷം ഇത് വളരെയധികം ചർച്ച ചെയ്യപ്പെടും” മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ തുറന്നു പറഞ്ഞു. എന്നാൽ ഈ വിമർശനം ഇന്ത്യക്ക് എതിരെ ശക്തമാകുന്നുവെങ്കിലും എന്താണ് കൺകഷൺ സബ്ബിലെ ഐസിസി റൂൾ. വിശദമായി അറിയാം
“കൺകഷൻ സബ്സ്റ്റിറ്റ്യൂഷനായുള്ള ഐസിസി പ്ലേയിംഗ് നിബന്ധനകളുടെ റൂൾ 1.2.7.3 പറയുന്നു: “പകരം വരുന്നത് സമാനമായ ഒരു കളിക്കാരനാണെങ്കിൽ, ഐസിസി മാച്ച് റഫറി ഒരു കൺകഷൻ റീപ്ലേസ്മെൻ്റ് അഭ്യർത്ഥന സാധാരണമായി അംഗീകരിക്കണം, അവൻ്റെ ടീമിനെ ഉൾപ്പെടുത്തുന്നത് ശേഷിക്കുന്ന ടീമിന് അമിതമായി നേട്ടമുണ്ടാക്കില്ലയെന്ന് ഉറപ്പാക്കണം “കൂടാതെ റൂൾ 1.2.7.7 പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്.”ഏതെങ്കിലും കൺകഷൻ റീപ്ലേസ്മെൻ്റ് അഭ്യർത്ഥനയുമായി ബന്ധപ്പെട്ട് ഐസിസി മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കും, ഇരു ടീമുകൾക്കും അപ്പീൽ അവകാശം ഉണ്ടായിരിക്കില്ല.