ഇന്ത്യ കാണിച്ചത് മഹാ തെറ്റ്, പാർട്ട് ടൈം ബൗളർ പകരം പക്കാ ഫാസ്റ്റ് ബൗളർ എത്തി!! വിമർശിച്ചു മുൻ ഇംഗ്ലണ്ട് താരങ്ങൾ
ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ ശിവം ദുബെയ്ക്ക് പകരം ഹർഷിത് റാണയെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കിയ ഇന്ത്യയുടെ നീക്കത്തെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. മത്സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ പറഞ്ഞത്, ഇത് ഒരു ലൈക്ക്-ഫോർ-ലൈക്ക് പകരക്കാരന്റെ നിർവചനത്തിന് അനുയോജ്യമല്ല എന്നാണ്.
ടെലിവിഷൻ കമന്റേറ്റർമാരായ കെവിൻ പീറ്റേഴ്സണും നിക്ക് നൈറ്റും ഈ മാറ്റത്തെ ചോദ്യം ചെയ്തിരുന്നു. 34 പന്തിൽ നിന്ന് 53 റൺസ് നേടുന്നതിനിടെ ഹെൽമെറ്റിൽ ഒരു അടിയേറ്റതിനെ തുടർന്ന് ദുബെ ചേസിൽ ഫീൽഡ് ചെയ്തില്ല. 11-ാം ഓവറിന് ശേഷം പന്തെറിയാനെത്തിയ ഹർഷിത് റാണ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ഇന്ത്യയുടെ 15 റൺസ് വിജയത്തിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.”ഇത് ഒരു ലൈക്ക്-ഫോർ-ലൈക്ക് പകരക്കാരനല്ല. ഞങ്ങൾ അതിനോട് യോജിക്കുന്നില്ല,” ഇന്ത്യ 15 റൺസിന്റെ വിജയം പൂർത്തിയാക്കിയ ശേഷം ബട്ലർ പറഞ്ഞു.
“നിങ്ങൾ ശിവം ദുബെയെ കാണുകയും ലോകത്തുള്ള ആരോടെങ്കിലും ഹർഷിത് റാണ സമാനമായ പകരക്കാരനാണോ എന്ന് ചോദിക്കുകയും ചെയ്താൽ, അവർ അങ്ങനെയാണെന്ന് ആരെങ്കിലും പറയുമെന്ന് എനിക്ക് ഉറപ്പില്ല”കെവിൻ പിറ്റേഴ്സൺ മത്സരത്തിനിടയിൽ തുറന്ന് പറഞ്ഞു
“വല്ലപ്പോഴും പാർട്ട് ടൈം ആയി ബൗൾ ചെയ്യുന്ന ഒരു ബാറ്റ്സ്മാൻ പകരമായി ഒരു പക്കാ ബൗളറെ എങ്ങനെ കൊണ്ട് വരും “മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ ഇപ്രകാരം ട്വീറ്റിൽ ചോദിച്ചു.