ഇത് ശരിയല്ല,ഇന്ത്യൻബുദ്ധി ശരിയല്ല, വിയോജിക്കുന്നു!! തുറന്ന് പറഞു ജോസ് ബട്ട്ലർ
ഇന്ത്യ : ഇംഗ്ലണ്ട് നാലാം ടി :20യിൽ 15 റൺസ് മിന്നും ജയം ടീം ഇന്ത്യ നേടിയപ്പോൾ ഒപ്പം വിവാദങ്ങളും ശക്തമാകുകയാണ്. മാച്ചിൽ ഇന്ത്യൻ താരം ശിവം ദൂബൈക്ക് പകരം ഫാസ്റ്റ് ബൗളർ ഹർഷിത് റാണ കൺകഷൻ സബ്ബ് ആയി ഇറങ്ങി മൂന്ന് വിക്കെറ്റ് വീഴ്ത്തി. റാണ ഈ പ്രകടനം മത്സരത്തിൽ വഴിത്തിരിവായി. ഇതിനൊപ്പം ഇന്ത്യൻ തന്ത്രം എതിരെ വമ്പൻ വിമർശനവും ഉയരുകയാണ്.
ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിംഗ്സിൻ്റെ അവസാന ഓവറിൽ ജാമി ഓവർട്ടൺ എറിഞ്ഞ ബൗൺസർ ഹെൽമെറ്റിൽ തട്ടിയതിന് തുടർന്ന് മാച്ചിൽ നിന്നും മാറിയ ദൂബൈക്ക് പകരമാണ് റാണ ബൗൾ ചെയ്യാൻ എത്തിയത്.ടീം ഇന്ത്യയുടെ ഈ ഒരു തീരുമാനത്തിൽ ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജോസ് ബട്ട്ലർ തൃപ്തനല്ല, അദ്ദേഹം മത്സര ശേഷം തന്റെ അതൃപ്തി തുറന്ന് പറഞ്ഞു.
മീഡിയം പേസ് ബൗൾ ചെയ്യുന്ന ഒരു ബാറ്റിംഗ് ഓൾറൗണ്ടർക്ക് ഒരു സ്പെഷ്യലിസ്റ്റ് ബൗളറെ കൺകഷൻ സബ് ആയി ഇറക്കാനുള്ള എന്ത് യോഗ്യത എന്നാണ് ഉയരുന്ന ചോദ്യം. ഇന്ത്യൻ ടീം തീരുമാനം ഒട്ടും ശരിയായില്ലയെന്ന് പ്രെസ്സ് മീറ്റിൽ ഇംഗ്ലണ്ട് നായകൻ വ്യക്തമാക്കി.
“ഇത് സമാനമായ ഒരു പകരം വയ്ക്കലല്ല. ഞങ്ങൾ അതിനോട് യോജിക്കുന്നില്ല. ഒന്നുകിൽ ശിവം ദുബെ പന്തുമായി ഏകദേശം 25 മൈൽ വേഗത്തിലാക്കി അല്ലെങ്കിൽ ഹർഷിത്തിൻ്റെ ബാറ്റിംഗ് ശരിക്കും മെച്ചപ്പെടുത്തി. ഇത് കളിയുടെ ഭാഗമാണ്, ഞങ്ങൾ ശരിക്കും മത്സരത്തിൽ വിജയിക്കണമായിരുന്നു, പക്ഷേ തീരുമാനത്തോട് ഞങ്ങൾ വിയോജിക്കുന്നു”നായകൻ ബട്ട്ലർ നിലപാട് തുറന്ന് പറഞ്ഞു