ആർക്കും മാതൃകയാക്കാൻ കഴിയുന്ന 700 സക്വയർ ഫീറ്റിന്റെ സമകാലിക വീട് കാണാം
ഓരോ വീടും സമ്മാനിക്കുന്നത് വ്യത്യസ്തമായ ആശയങ്ങളും അനുഭവങ്ങളുമാണ്. പല തരത്തിലുള്ള ആശയങ്ങളാണ് വീട് പണിയുമ്പോൾ നമ്മൾക്ക് ലഭിക്കുന്നത്. ഇന്നത്തെ കാലത്ത് പലരും മോഡേൺ അല്ലെങ്കിൽ എലിവേഷൻ സ്റ്റൈലിലുള്ള വീടുകളാണ് പണിയുന്നത്. പലരുടെയും ഇഷ്ടത്തിനുസരിച്ചാണ് വീടുകൾ ഡിസൈൻ ചെയ്യുന്നത്. ചില സമയങ്ങളിൽ നമ്മളിൽ ഉദിക്കുന്ന ആശയങ്ങൾ എല്ലാം ചേർന്നതായിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന വീടുകൾ.
ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരുപാട് ആശയങ്ങൾ സമ്മാനിക്കുന്ന സമകാലിക ഭവനത്തെ കുറിച്ചാണ്. സാധാരണകാർ മുതൽ പണം മുടക്കി വീട് ചെയ്യാൻ ആഗ്രെഹിക്കുന്നവർക്കും മാതൃകയാക്കാൻ സാധിക്കുന്ന വീടാണ് വിശദമായി നോക്കാൻ പോകുന്നത്. നമ്മളുടെ കൈവശമുള്ള ചെറിയ തുക ഉപയോഗിച്ച് എങ്ങനെ നല്ലൊരു വീട് സ്വന്തമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്.
700 ചതുരശ്ര അടിയിൽ വെറും 7 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച കിടിലൻ വീട് നമ്മൾക്ക് നോക്കാം. പുറമെ നിന്ന് നോക്കുമ്പോൾ വലിയ വീടാണെങ്കിലും ചുരുങ്ങിയ ചിലവിലാണ് വീട് പണിതിരിക്കുന്നത്. അതുമാത്രമല്ല മോഡേൺ രീതിയിലാണ് വീടിന്റെ മുഴുവൻ ഡിസൈനുകളും. വീട്ടിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ചെറിയ ലിവിങ് ഹാൾ കാണാം. ചെറിയതാണെങ്കിലും മറ്റെല്ലാം സൗകര്യങ്ങൾ ഈ ഹാളിൽ അടങ്ങിട്ടുണ്ട്.
പുറമേ മാത്രമല്ല ഉള്ളിലും അതിമനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ സാധാരണ വീടുകളിൽ കാണാൻ സാധിക്കുന്ന ഇന്റീരിയർ വർക്കുകളാണ് ഇവിടെയും ചെയ്തിരിക്കുന്നത്. അത്യാവശ്യം ആളുകൾക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഹാളാണ് ഈ വീടിന്റെ പ്രധാന ആകർഷണം. തൊട്ട് അരികെ തന്നെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളും നൽകിട്ടുണ്ട്. രണ്ട് കിടപ്പ് മുറികളാണ് വീട്ടിൽ പ്രധാനമായുമുള്ളത്. ആധുനിക സൗകര്യങ്ങലുള്ള വീട് തന്നെയാണ് കാണാൻ കഴിയുന്നത്. മോഡേൺ രീതിയിലാണ് അടുക്കളയും ഒരുക്കിരിക്കുന്നത്.
- Total Area – 700 SFT
- Budget – 7 Lakhs
- 1) Sitout
- 2) Living Hall
- 3) Dining Hall
- 4) 2 Bedroom + Bathroom
- 5) Kitchen