സഞ്ജു നനഞ്ഞ പടക്കമായി.. അടിച്ചു കസറി തിലക് വർമ്മ.. ഇന്ത്യക്ക് സസ്പെൻസ് 2 വിക്കെറ്റ് ജയം

ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ടി :20 ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം സമ്മാനിച്ചത് മനോഹര സസ്പെൻസ് ഗെയിം. ആവേശം ലാസ്റ്റ് ബോൾ വരെ നിറഞ്ഞു നിന്ന കളിയിൽ ഇന്ത്യക്ക് നേടാൻ കഴിഞ്ഞത് 2 വിക്കെറ്റ് മനോഹര ജയം. ലാസ്റ്റ് ഓവറിൽ ഇന്ത്യൻ ജയം പൂർത്തിയാക്കിയത് തിലക് വർമ്മ മനോഹര ഇന്നിങ്സ്. താരം ഒറ്റയാൾ പോരാട്ടം ഫിഫ്റ്റിയാണ് ഇന്ത്യൻ ടീം 2 വിക്കെറ്റ് ജയം പൂർത്തിയാക്കിയത്.

ഇംഗ്ലണ്ട് ടീം ആദ്യം ബാറ്റ് ചെയ്തു നേടിയ 9 വിക്കെറ്റ് നഷ്ടത്തിലെ 165 റൺസ് മറുപടിയായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണിങ് ബാറ്റ്‌സ്മാൻമാരായ സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും നഷ്ടമായി. എങ്കിലും മൂന്നാം നമ്പറിൽ എത്തിയ തിലക് വർമ്മ ഒറ്റക്ക് ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് എത്തിച്ചു.വെറും 55 ബോളിൽ 4 ഫോറും 5 സിക്സ് അടക്കമാണ് തിലക് വർമ്മ 72 റൺസ് നേടിയത്.

166 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ അഭിഷേകിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മാര്‍ക്ക് വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാം ഓവറില്‍ സഞ്ജുവും മടങ്ങി. ജോഫ്ര ആര്‍ച്ചറുടെ പേസിന് മുന്നില്‍ മലയാളി താരം വീണു.എന്നാല്‍ അഞ്ചാം ഓവറില്‍ കാര്‍സെയുടെ പന്തില്‍ 12 റൺസ് നേടിയ സൂര്യ ബൗള്‍ഡായി. പിന്നാലെ ദ്രുവ് ജുറലിനെയും ഹർദിക് പാണ്ഡ്യായെയും ഇന്ത്യക്ക് നഷ്ടമായി. എന്നാൽ തിലക് വർമ്മ – വാഷിംഗ്‌ടൺ സുന്ദർ സഖ്യം ഇന്ത്യക്ക് പ്രതീക്ഷകൾ നൽകി. 14 ആം ഓവറിൽ സ്കോർ 116 ലെത്തിയപ്പോൾ 26 റൺസ് നേടിയ സുന്ദർ പുറത്തായി. സ്കോർ 126 ആയപ്പോൾ അക്‌സർ പട്ടേൽ ഏഴാമനായി പുറത്തായി.

ആർച്ചറിനെ സിക്സറടിച്ച് തിലക് വർമ്മ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി . എന്നാൽ സ്കോർ 148 ൽ അർശ്ദീപിനെ ഇന്ത്യക്ക് നഷ്ടമായി. അവസാന മൂന്നു ഓവറിൽ 20 റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടത്.

ശേഷമാണു രവി ബിഷ്ണോയിക്കൊപ്പം നിന്ന തിലക് വർമ്മ ഇന്ത്യൻ  ക്രിക്കറ്റ്‌ ടീം ജയം പൂർത്തിയാക്കിയത്.അതേസമയം ഇംഗ്ലണ്ട് ബാറ്റിംഗിൽ ആദ്യ മത്സരത്തില്‍ എന്ന പോലെ രണ്ടാം മത്സരത്തിലും ജോസ് ബട്‌ലര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാനായത്. 30 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ബട്‌ലറാണ് ടോപ് സ്‌കോറര്‍.

ബ്രൈഡന്‍ കാര്‍സെ 31 ഉം ജെയ്മി സ്മിത്ത് 22 ഉം റണ്‍സെടുത്തു. ഓപ്പണര്‍മാര്‍ അടക്കം മൂന്ന് പേര്‍ ഒറ്റയക്കത്തിന് മടങ്ങി. ഇന്ത്യയ്ക്കുവേണ്ടി അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതവും അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.