7 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ചേർത്തലയിലെ മനോഹരമായ ഒരു കൊച്ചു വീട്

ചേർത്തലയിലെ രവി എന്ന കൂലിപണിക്കാരന്റെ വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. കുറഞ്ഞ ചിലവൽ നിർമ്മിക്കാൻ സാധിക്കുന്ന ഒരു ഒതുക്കമുളള രവിയുടെ വീടാണ് ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 640 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മുന്നിൽ തന്നെ ചെറിയ സിറ്റ്ഔട്ടും കാർ പോർച്ചുമുണ്ട്. തികച്ചും വാസ്തു അടിസ്ഥാനമാക്കി മിതമായ ചിലവിൽ കൃത്യമായ പ്ലാനിംഗാണ് ഈ വീടിനെ ഏറെ മനോഹാരമാക്കാൻ സാധിക്കുന്നത്.

ഏഴ് ലക്ഷം രൂപയും സാധാരണ എലിവേഷനുമാണ് വീടിനെ ഏറെ ആകർശമാക്കുന്നത്. ഈ ഏഴ് ലക്ഷം രൂപയിൽ ഇൻറ്റീരിയർ വോർക്കുകൾ തുടങ്ങിയവ ഉൾപ്പെടും. മൂന്ന് സെന്റ് പ്ലോട്ടിലാണ് വീട് ഇരിക്കുന്നത്. വൃത്തിയുള്ള ടൈലുകൾ പാകി ആഡംബരയില്ലാതെയുള്ള ഒരു ലിവിങ് കം ഡൈനിംഗ് ഹാൾ. ഇടത് വശത്ത് രണ്ട് കിടപ്പ് മുറി, വലത് വശത്ത് അടുക്കളയും , ഒരു കോമൺ ടൊയ്ലറ്റും . നാല് പേർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഡൈനിംഗ് മേശയാണ് ഉള്ളത്.

ചിലവ് ചുരുക്കി അത്യാവശ്യം എല്ലാ സൌകര്യങ്ങൾ അടങ്ങിയ വീടാണോ നിങ്ങളുടെ ലക്ഷ്യം എങ്കിൽ രവിയുടെ ഈ വീട് തന്നെ മാതൃകയാക്കാവുന്നതാണ്. വലത് വശത്തായി വാഷ് ബേസ് കൌണ്ടർ നല്കിട്ടുണ്ട്. അതിനോട് ചേര്ന്ന് തന്നെ കോമൺ ടൊയ്ലറ്റും നല്കിട്ടുണ്ട്. ടൊയ്ലറ്റിലേക്ക് കയറുന്ന ഭാഗം മറയ്ക്കാൻ ഒരു കർട്ടൻ ഇവിടെ ഉപയോഗിക്കുന്നുണ്ട്. അതിനപ്പുറമാണ് അടുക്കളയുള്ളത്. 100 ചതുരശ്ര അടി വിസ്താരമുള്ള ഒന്നാമത്തെ കിടപ്പ് മുറി. ആവശ്യത്തിനു വെളിച്ചം ഉള്ളിലേക്ക് പ്രവേശിക്കാൻ ഇരട്ട ജനാലുകൾ നല്കിട്ടുണ്ട്.

ലളിതമായ കർട്ടനുകളും , കബോർഡും ഏറെ ദൃശ്യ മനോഹരമാണ്. ഒതുക്കവും ഭംഗിയുളള ഒരു കൊച്ചു വീടാണെന്ന് പറയാം. മറ്റെ കിടപ്പ് മുറികൾക്കും ഏകദേശം അതേ സൌകര്യങ്ങളാണ് ഉള്ളത്. നിലവും , ചുമരുകളും എല്ലാം ഏറ്റവും മികച്ചയവയാണ്. നല്ല സ്റ്റോറേജ് സംവിധാനം ഈ അടുക്കളയിൽ നല്കിട്ടുണ്ട്. അടുക്കളയിലെയും കിടപ്പ് മുറിയിലെയും കബോർഡിനു ആകെ ചിലവായത് 35000 രൂപയാണ്. കൂടുതൽ കാര്യങ്ങൾ വീഡിയോയിലൂടെ അറിയാം.

Place : Cherthala

Owner : Ravi Kumar

Total Area : 640 SFT

Plot : 3 cent

1) Car Porch

2) Sitout

3) Living Cum dining hall

4) Common toilet

5) 2 Bedroom

6) Kitchen + Work Area