650 സ്ക്വയർ ഫീറ്റിൽ 11 ലക്ഷം രൂപയ്ക്ക് മോഡേൺ ശൈലിയിൽ ഒരു വീട്
കുറഞ്ഞ ബഡ്ജറ്റിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി മനോഹരമായി നിർമ്മിക്കാവുന്ന ഒരു വീടിന്റെ പ്ലാനിനെ പറ്റി വിശദമായി മനസ്സിലാക്കാം.
വളരെ കുറഞ്ഞ സ്ഥലത്ത് രണ്ട് ബെഡ്റൂമുകൾ നൽകി മോഡേൺ രീതിയിൽ തന്നെ ഇത്തരത്തിൽ ഒരു വീട് ഡിസൈൻ ചെയ്യാവുന്നതാണ്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മീഡിയം സൈസിൽ ഒരു സിറ്റൗട്ട് നൽകാവുന്നതാണ്. ഈയൊരു ഭാഗത്തോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ക്ലാഡിങ് സ്റ്റോൺ ഉപയോഗപ്പെടുത്തി ഷോ വാൾ രീതി പരീക്ഷിക്കാം.
പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു ലിവിങ് ഏരിയ സെറ്റ് ചെയ്ത് നൽകാം. ഇവിടെ L ഷെയ്പ്പിൽ ഒരു സോഫ അതിന് ഓപ്പോസിറ്റ് ആയി വരുന്ന വാളിൽ ഒരു ടിവി യൂണിറ്റ് എന്നിവയ്ക്ക് ഇടം ലഭിക്കും.
ലിവിങ് ഏരിയയിൽ നിന്നും പ്രവേശിക്കുന്ന ഭാഗത്താണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്യുന്നത്. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ് ഏരിയ നൽകാവുന്നതാണ്. അതിനോട് ചേർന്നു വരുന്ന രീതിയിൽ തന്നെ ഒരു കോമൺ ടോയ്‌ലറ്റ് കൂടി നൽകാം. മീഡിയം സൈസിൽ ഉള്ള രണ്ട് ബെഡ്റൂമുകളാണ് ഈയൊരു വീട്ടിൽ ഡിസൈൻ ചെയ്തിട്ടുള്ളത്.
ഇതിൽ ഒരു ബെഡ്റൂം ഡൈനിങ് ഏരിയയോട് ചേർന്നു വരുന്ന രീതിയിലാണ് നൽകുന്നത്. ഇവിടെ ഒരു ഡബിൾകോട്ട് ബെഡ് ഇടാൻ സാധിക്കും. അതുപോലെ വാർഡ്രോബിനുള്ള സ്പേസും ലഭിക്കുന്നതാണ്. ലിവിങ് ഏരിയയോട് ചേർന്ന് വരുന്ന രീതിയിലാണ് രണ്ടാമത്തെ ബെഡ്റൂം നൽകുന്നത്. ഇവിടെയും ഒരു ഡബിൾകോട്ട് ബെഡ് ഇടാനായി സാധിക്കും. അതോടൊപ്പം വാർഡ്രോബ് സെറ്റ് ചെയ്യാനും, മീഡിയം സൈസിൽ ഒരു ടോയ്ലറ്റ് സെറ്റ് ചെയ്യാനുമുള്ള ഇടം ലഭിക്കുന്നതാണ്.
ഡൈനിങ് ഏരിയയോട് ചേർന്ന് വരുന്ന രീതിയിലാണ് കിച്ചണിനുള്ള ഇടം നൽകിയിട്ടുള്ളത്. എല്ലാവിധ സൗകര്യങ്ങളോടും കൂടി മീഡിയം സൈസിൽ ഒരു കിച്ചൻ സ്പേസ് ഇവിടെ സെറ്റ് ചെയ്യാം. പൂർണ്ണ ഫിനിഷിങ്ങോട് കൂടി ഇത്തരത്തിലൊരു വീട് നിർമിക്കാൻ ഏകദേശം 11 ലക്ഷം രൂപയാണ് ബഡ്ജറ്റ് വരുന്നത്.
- Total area- 650 square feet 1)Sit out 2)Dining area 3)Kitchen 4)Bedroom 5)Common toilet 6)Bedroom+bathroom attached