ഇന്ത്യ തോൽക്കാൻ റെഡിയായിക്കോ!! ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി സിംബാബ്വെ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച പേസ് ബോളറായ ജസ്പ്രീത് ബൂമ്രയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സിംബാബ്‌വെ ബാറ്റർ ഇന്നസെന്റ് കയ്യാ. ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളർ എന്നാണ് അദ്ദേഹം ബൂമ്രയെ വിശേഷിപ്പിക്കുന്നത്. പരിക്കുമൂലം ഏഷ്യ കപ്പ് ടീമിൽ നിന്ന് ബുമ്രായെ ഒഴിവാക്കിയിരുന്നു.

വരാനിരിക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിൽ ബൂമ്ര കളിക്കുന്നില്ല. അതുതന്നെ തങ്ങൾക്ക് വലിയ ആശ്വാസമാണെന്നാണ് കയ്യാ പറയുന്നത്. ഇന്ത്യൻ ടീമിൽ ബൂമ്രയില്ലാത്തത് ഏതൊരു ടീമിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അദ്ദേഹം ലോകത്തിലെ നമ്പർ വൺ ബോളറാണ്. അദ്ദേഹത്തിന്റെ അഭാവം ഞങ്ങൾക്ക് മുൻതൂക്കം നൽകുന്നുവെന്നും മാത്രമല്ല സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവരും കളിക്കുന്നില്ലായെന്നതും അനുകൂലമാണ്.

പക്ഷേ ഒരു മികച്ച താരനിരയുമായി തന്നെയാണ് ഇന്ത്യ വരുന്നത്, അവരെ കുറച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്തായാലും ഒരു കാര്യം ഞങ്ങൾ ഉറപ്പുതരാം, മികച്ച ഒരു പോരാട്ടം തന്നെ ഞങ്ങൾ കാഴ്‌ച്ചവെക്കും എന്നതിൽ ഒട്ടും സംശയം വേണ്ട. പരമ്പര സിംബാബ്‌വെ 2-1 ന്‌ സ്വന്തമാക്കും എന്നുകൂടി അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ബംഗ്ലാദേശ് പരമ്പരയിൽ ഇന്നസെന്റ് കയ്യ തന്റെ കന്നി ഏകദിന സെഞ്ചുറി നേടിയിരുന്നു. ഇന്ത്യയ്ക്ക് എതിരെയും ഒരു സെഞ്ചുറി നേടണം എന്നതാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവും ആകണമെന്നും പറയുന്നു. ബംഗ്ലാദേശിനെ പിടിച്ചുകെട്ടി മികച്ച ഫോമിലാണ് ഇപ്പോൾ ടീം സിംബാബ്‌വെ. അതുകൊണ്ട് തന്നെ അവരിൽ നിന്നും ഇന്ത്യക്ക് മികച്ച ഒരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഓഗസ്റ്റ് 18, 20, 22 തിയതികളിൽ ആണ് മൂന്ന് ഏകദിനങ്ങൾ നടക്കുന്നത്.