ഇംഗ്ലണ്ട് കട്ട എതിരാളികൾ 😳😳😳മത്സര ശേഷം ക്യാപ്റ്റൻ പറഞ്ഞത് കേട്ടോ??

സിംബാബ്വെക്ക് എതിരായ സൂപ്പർ 12 റൗണ്ട് മാച്ചിലും ജയം കരസ്ഥമാക്കി ഇന്ത്യൻ ടീം. ഗ്രൂപ്പ്‌ ബിയിൽ നാല് ജയങ്ങളുമായി 8 പോയിന്റുകൾ നേടി സെമിയിലേക്ക് പ്രവേശനം നേടിയ ഇന്ത്യക്ക് സെമി ഫൈനലിൽ നേരിടേണ്ടത് ഇംഗ്ലണ്ട് ടീമിനെ.

സിംബാബ്വെക്ക് എതിരെ ബാറ്റിംഗിലും ബൗളിങ്ങിലും തിളങ്ങിയ ഇന്ത്യൻ സംഘം സെമിയിലേക്ക് എത്തുന്ന പൂർണ്ണ ആത്മവിശ്വാസത്തിൽ. മാച്ചിൽ തുടക്കത്തിൽ ബാറ്റിംഗിൽ അൽപ്പം പതറിയെങ്കിലും ഒരിക്കൽ കൂടി ഇന്ത്യൻ ബാറ്റിംഗ് കരുത്തായി സൂര്യകുമാർ യാദവ് മാറുന്നതാണ് കാണാൻ കഴിഞ്ഞത്. വെറും 25 പന്തുകളിൽ നിന്നും 6 ഫോറും 4 സിക്സ് അടക്കം സൂര്യ 61 റൺസ് നേടി. ബൗളിങ്ങിൽ അശ്വിൻ മൂന്ന് വിക്കറ്റുകളുമായി കയ്യടികൾ നേടി. സൂര്യയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്

മത്സരശേഷം ഇന്ത്യൻ ജയത്തെ കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ വാചാലനായി.” ഇത് തീർച്ചയായും മികച്ച ഒരു ആൾറൗണ്ട് പ്രകടനം തന്നെയായിരുന്നു. തീർച്ചയായും ഇത്തരം ഒരു പ്രകടനം തന്നെയാണ് ഞങ്ങൾ നോക്കിയത്. ആഗ്രഹിച്ചത്. മാച്ച് മുൻപ് തന്നെ ഞങ്ങൾ സെമിയിലേക്ക് യോഗ്യത നേടിയിരുന്നു. അതിനാൽ തന്നെ എൻജോയ് ചെയ്ത് മാച്ച് കളിക്കണം എന്നാണ് തീരുമാനിച്ചത്. സൂര്യ അവൻ ടീമിനായി കാഴ്ചവെക്കുന്ന പ്രകടനം അവൻ കൈകാര്യം ചെയ്യുന്ന റോൾ അത് വളരെ നിർണായകമാണ് “ക്യാപ്റ്റൻ രോഹിത് ശർമ്മ വാചാലനായി.

കൂടാതെ ഇംഗ്ലണ്ട് എതിരായ സെമി ഫൈനൽ പോരാട്ടത്തെ കുറിച്ചും ക്യാപ്റ്റൻ രോഹിത് ശർമ്മ മനസ്സ് തുറന്നു. ഇംഗ്ലണ്ട് വളരെ ശക്തമായ ടീമാണെന്ന് പറഞ്ഞ രോഹിത് മത്സരം കടുപ്പമാണ് എന്നും നിരീക്ഷിച്ചു. “സെമി മത്സരത്തിൽ ഞങ്ങൾ മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മികച്ച ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഞങ്ങൾ ഇതുവരെ ചെയ്തത് എന്താണെന്ന് വെച്ചാൽ അത് മറക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സെമി ഫൈനൽ സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കാനാണ് ആഗ്രഹം ‘ ക്യാപ്റ്റൻ തുറന്നുസമ്മതിച്ചു.