അത്ഭുതമാണ് ഈ എയിസുകൾ .

0

വോളീബോൾ കളിയിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന് എതിരാളികൾ പകച്ചു പോവുന്ന ജമ്പിങ് സർവുകളാവും ,ലോകത്തെ വിസ്മിപ്പിച്ച പല സർവുകളും ഇന്നും നമ്മുടെ ഓർമയിൽ മറക്കാതെ ഉണ്ടാവും ,പവർ സർവീസിന്റെ ആശാനായി ഒന്നാമത് നിൽക്കുന്നത് ഇറ്റാലിയൻ താരം ഇവാൻ സിയാസ്റ്റിവ് തന്നെയാണ് 2018 സീസണിൽ വോളീബോൾ നാഷണൽ ലീഗിലെ ഏറ്റവും വേഗം കൂടിയ സെർവ് തൊടുത്ത റെക്കോർഡും ഇ താരത്തിന്റെ പേരിലാണ് ,മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയാണ് ഇന്ന് ലോക വോളിയിലെ ശരാശരി സർവീസ് വേഗം ,വേഗ രാജാക്കന്മാർ തൊടുക്കുന്നതു മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലും .

ഫോമിലാണെങ്കിൽ മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിലാണ് ഫ്രാൻസിന്റെ സൂപ്പർ താരം ഇർവിൻ ങ്ങാപത്തിന്റെ സർവുകൾ , എതിരാളികളെ ഭയപ്പെടുത്ത വേഗതയിൽ പലപ്പോഴും ങ്ങാപത് സർവുകൾ തൊടുത്തിട്ടുണ്ട് ,2018 നാഷണൽ ലീഗിൽ 128 കിലോമീറ്റർ സ്പീഡിൽ നാഗ്പത് എയിസ് തുടുത്തിരുന്നു ,തുടർച്ചയായി പവർ സർവുകളുമായി എതിരാളികളുടെ ആത്മവീര്യം തകർക്കുന്ന മറ്റൊരു താരമാണ് ഇറ്റാലിയൻ താരം സിയസ്റ്റിവ് ,നാഷണൽ ലീഗിൽ മണിക്കൂറിൽ 134 കിലോമീറ്റർ സ്പീഡിൽ എയിസ് തൊടുത്താണ് ഇവാൻ ലോകത്തെ വിസ്മയിപ്പിച്ചത് ,സൂപ്പർ താരങ്ങളുടെ മികച്ച സർവുകൾ കാണാം .