കോഹ്ലി കളിക്കേണ്ട നാളെ : ഷോക്കിംഗ് ടീമുമായി സഹീർ ഖാൻ

വ്യാഴാഴ്ച (ജൂലൈ 7) നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിൽ കളിച്ച പ്ലെയിംഗ് ഇലവനിൽ നിന്ന് രണ്ടാം ടി20 മത്സരത്തിൽ ടീം ഇന്ത്യ വലിയ മാറ്റങ്ങൾ വരുത്തില്ല എന്ന് വിലയിരുത്തി മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. സത്താംപ്ടണിൽ നടന്ന ടി20 മത്സരത്തിൽ ആതിഥേയർക്കെതിരെ ഇന്ത്യ 50 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.

ജയം നേടിയ ടീമിൽ മാറ്റം വരുത്തേണ്ടതില്ല എന്നതാണ് സഹീർ ഖാന്റെ അഭിപ്രായം. അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ മത്സരത്തിൽ കളിച്ചതിന് ശേഷം, സത്താംപ്ടൺ ടി20 -യിൽ നിന്ന് വിട്ട് നിന്ന സീനിയർ താരങ്ങളായ വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുംറ, റിഷഭ് പന്ത് എന്നീ താരങ്ങൾ ശനിയാഴ്ച (ജൂലൈ 9) നടക്കാനിരിക്കുന്ന എഡ്ജ്ബാസ്റ്റൺ ടി20 ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ചേരും.

എന്നാൽ, രണ്ടും മൂന്നും ടി20 മത്സരങ്ങളിൽ ഇന്ത്യൻ സ്‌ക്വാഡിന്റെ ഭാഗമല്ലാത്ത അർഷദീപ് സിംഗ് മാത്രമാണ്, ആദ്യ ടി20 മത്സരം കളിച്ച പ്ലെയിംഗ് ഇലവനിൽ മാറ്റം വരുക എന്നാണ് സഹീർ ഖാൻ വിശ്വസിക്കുന്നത്. “ടീം ഇന്ത്യ ആദ്യ മത്സരം ജയിച്ചിരിക്കുകയാണ്. ജയിച്ചു നിൽക്കുന്ന ടീമിൽ എന്തിനാണ് അഴിച്ചു പണി വരുത്തുന്നത്. അങ്ങനെ മാറ്റങ്ങൾ ഉണ്ടാകില്ല എന്നാണ് ഞാൻ കരുതുന്നത്,” സഹീർ ഖാൻ പറഞ്ഞു.

“എന്നിരുന്നാലും, സ്വാഭാവികമായി അർഷദീപ് സിംഗ് പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്ത് പോവും. പകരം ജസ്‌പ്രീത് ബുംറ പ്ലെയിംഗ് ഇലവനിൽ ഇടം നേടും. മറ്റു മാറ്റങ്ങൾ ഒന്നും നടത്താൻ മാനേജ്മെന്റ് തയ്യാറാവില്ല എന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, അന്തിമ ഇലവൻ അറിയാൻ നമുക്ക് കാത്തിരിക്കാം,” സഹീർ ഖാൻ കൂട്ടിച്ചേർത്തു. സഹീർ ഖാൻ പറഞ്ഞത് ശരിവെക്കുകയാണെങ്കിൽ, നിലവിലെ സാഹചര്യത്തിൽ വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവരെ ടി20 പ്ലെയിംഗ് ഇലവനിൽ എവിടെ കളിപ്പിക്കും എന്നത് മാനേജ്മെന്റിന് വലിയ തലവേദനയാവും.