വിക്കെറ്റ് വേട്ടയിൽ ഇന്ത്യൻ രാജ ഡാ!! സൂപ്പർ നേട്ടവുമായി ചാഹൽ | Yuzvendra Chahal

Yuzvendra Chahal:2023 ഐപിഎല്ലിലെ രാജസ്ഥാന്റെ പഞ്ചാബിനെതിരായ മത്സരത്തിനിടെ വിക്കറ്റ് വേട്ടയിൽ വമ്പൻ റെക്കോർഡ് സൃഷ്ടിച്ച് യുസ്വെന്ദ്ര ചഹൽ. മത്സരത്തിൽ ജിതേഷ് ശർമയുടെ വിക്കറ്റ് സ്വന്തമാക്കിയാണ് ചഹൽ റെക്കോർഡ് നേട്ടം കൈവരിച്ചത്. ഈ വിക്കറ്റോടെ ചഹൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 171 വിക്കറ്റുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതോടെ ശ്രീലങ്കൻ മുൻ പേസർ ലസിത് മലിംഗയെ പിന്തള്ളി ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയിട്ടുള്ള രണ്ടാമത്തെ ബോളറായി ചഹൽ മാറി. തന്റെ ഐപിഎൽ കരിയറിൽ 170 വിക്കറ്റുകൾ ആയിരുന്നു മലിംഗ സ്വന്തമാക്കിയിട്ടുള്ളത്. കരിയറിൽ 183 ഐപിഎൽ വിക്കറ്റുകൾ സ്വന്തമാക്കിയ ബ്രാവോയാണ് ലിസ്റ്റിലെ ഒന്നാമൻ.

മത്സരത്തിൽ ജിതേഷ് ശർമയുടെ വിക്കറ്റ് സ്വന്തമാക്കിയായിരുന്നു ചഹൽ അപൂർവ റെക്കോർഡ് ഇട്ടത്. പഞ്ചാബിന്റെ ഇന്നിങ്സിലെ പതിനാറാം ഓവറിൽ ചാഹലിനെ ലോങ്ങ്ഓഫിന് മുകളിലൂടെ സിക്സറിന് തൂക്കാൻ ശ്രമിക്കുകയായിരുന്നു ജിതേഷ്. എന്നാൽ ലോങ്ങ് ഓഫിൽ ഫീൽഡ് ചെയ്തിരുന്ന റിയാൻ പരഗ് ഓടിയെത്തുകയും പന്ത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. ഇതോടെയാണ് ജിതേഷ് ശർമ കൂടാരം കയറിയത്. മത്സരത്തിൽ 16 പന്തുകളിൽ രണ്ടു ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 27 റൺസായിരുന്നു ജിതേഷ് ശർമ നേടിയത്.

മത്സരത്തിൽ അത്ര മികച്ച ബോളിംഗ് പ്രകടനമായിരുന്നില്ല ചഹൽ കാഴ്ചവച്ചത്. നിശ്ചിത 4 ഓവറുകളിൽ 50 റൺസ് വഴങ്ങിയാണ് ചാഹൽ ഒരു വിക്കറ്റ് നേടിയത്. 12.5 റൺസാണ് മത്സരത്തിലെ ചഹലിന്റെ എക്കണോമി റേറ്റ്. ചഹലിന്റെ നിലവാരം വെച്ച് ഇത് വളരെ മോശം പ്രകടനം തന്നെയാണ്. എന്നിരുന്നാലും അങ്ങേയറ്റം ബാറ്റിംഗിന് അനുകൂലമായ ഗുവാഹത്തി പിച്ചിൽ ഇത് അപ്രതീക്ഷിതമല്ല.

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന തുടക്കമാണ് പഞ്ചാബ് കിംഗ്സിന്റെ ഓപ്പണർമാർ അവർക്ക് നൽകിയത്. ആദ്യ ഓവറുകൾ മുതൽ പഞ്ചാബ് വമ്പനടികൾക്ക് ശ്രമിച്ചു. നിശ്ചിത 20 ഓവറിൽ 197 റൺസാണ് പഞ്ചാബ് നേടിയത്. എന്തായാലും ഈ വമ്പൻ സ്കോർ മറികടക്കാൻ ഒരു തകർപ്പൻ പ്രകടനം തന്നെ രാജസ്ഥാന് ആവശ്യമാണ്.Yuzvendra Chahal

5/5 - (1 vote)