അവൻ 6 സിക്സ് അടിക്കുമോയെന്ന് പേടിച്ചു 😳😳😳സൗത്താഫ്രിക്കൻ മുൻ താരം വാക്കുകൾ ഞെട്ടിക്കുന്നത്

ഇന്നലെയായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം. മത്സരത്തിൽ 9 വിക്കറ്റിന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തി. മഴമൂലം 40 ഓവർ ആക്കി ചുരുക്കി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 250 റൺസ് എടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി മലയാളി താരം സഞ്ജുവിൻ്റെ വെടിക്കെട്ട് പ്രകടനം ഉണ്ടായിരുന്നു.

പുറത്താകാതെ 86 നേടിയ സഞ്ജു ഒരു ഘട്ടത്തിൽ തോൽവി മണത്തിരുന്ന ഇന്ത്യയെ വിജയപ്രതീക്ഷയിലേക്ക് എത്തിച്ചു. ഷംസി എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് 30 റൺസ് ആയിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. ആ ഓവറിൽ 20 റൺസ് എടുത്ത സഞ്ജു പൊരുതി വീണു. റബാദ എറിഞ്ഞ 39മമത്തെ ഓവറിൽ ഒരു പന്ത് പോലും നേരിടാൻ സഞ്ജുവിന് സാധിച്ചില്ല. ഇപ്പോഴിതാ സഞ്ജുവിനെ കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ പേസർ ഡെയിൽ സ്റ്റയ്ൻ.” റബാട അവസാന പന്തിൽ നോബോൾ എറിഞ്ഞപ്പോൾ എന്റെ മനസ്സിൽ അത് സംഭവിക്കരുത് എന്നായിരുന്നു.

കാരണം സഞ്ജുവിനെ പോലെയുള്ള ഒരാളെ നിങ്ങൾക്കറിയില്ല, അദ്ദേഹത്തിൻറെ നിലവിലെ ഫോം തന്നെയാണ് അതിന് കാരണം. അവസാന 2 ഓവറുകൾ ബൗളർമാർക്കെതിരെ ബൗണ്ടറി നേടാൻ സഞ്ജുവിനുള്ള കഴിവ് ഞാൻ ഐപിഎല്ലിലൂടെ കണ്ടതാണ്.

ഷംസി അവസാന ഓവർ പന്തറിയാൻ പോകുമ്പോൾ അവന് ഇന്നലെ മോശം ഫോമിൽ ആയിരുന്നു എന്ന കാര്യം സഞ്ജുവിന് അറിയാം. ഒരു ഓവറിൽ 30 റൺസ് വിജയിക്കാൻ ആവശ്യമുള്ളപ്പോൾ യുവരാജിനെ പോലെ 6 സിക്സറുകൾ നേടാൻ കഴിവുള്ള താരമാണ് സഞ്ജു.”- സ്റ്റയ്ൻ പറഞ്ഞു.