അവൻ നെക്സ്റ്റ് 10 വർഷത്തേക്കുള്ള താരം!! വാനോളം പുകഴ്ത്തി യുവരാജ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റ്‌ എക്കാലവും അനേകം മികച്ച പ്രതിഭകളാൽ സമ്പന്നമാണ്. ലോക ക്രിക്കറ്റിൽ തന്നെ ബെസ്റ്റ് ആയിട്ടുള്ള അനവധി ബാറ്റ്‌സ്മാന്മാരെ സമ്മാനിച്ച ഇന്ത്യൻ സംഘം നിലവിൽ ഐസിസി ടൂർണമെന്റുകളിൽ കിരീടം ഉയർത്താൻ കഴിയാതെ വിഷമിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.എങ്കിലും യുവ താരങ്ങളിൽ അടക്കം ഇന്ത്യൻ ആരാധകർക്കുള്ള പ്രതീക്ഷ വലുതാണ്.

ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ കുറിച്ച് അത്തരം ഒരു അഭിപ്രായം ആയി എത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ യുവരാജ് സിംഗ്. അടുത്ത 10 വർഷത്തേക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ച താരമാണ് ശുഭ്മാൻ ഗിൽ എന്നാണ് യുവിയുടെ നിരീക്ഷണം.2023ലെ ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് കളിക്കാൻ യോഗ്യതയുള്ള ഏറ്റവും ബെസ്റ്റ് ഓപ്ഷനാണ് ഗിൽ എന്നും യുവി വെളിപ്പെടുത്തി

‘നമുക്ക് എല്ലാം അറിയാം ഗിൽ വളരെ ഹാർഡ് വർക്കിങ് ആയിട്ടുള്ള ഒരു താരമാണ്. തീർച്ചയായും അദ്ദേഹം വരാനിരിക്കുന്ന 2023ലെ ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഓപ്പണിങ് ഓപ്ഷനിൽ മികച്ച ഒരു മത്സരാർത്ഥി തന്നെയാണ്. അടുത്ത 10 വർഷത്തേക്കുള്ള ഒരു ബാറ്റ്‌സ്മാൻ കൂടിയാണ് അദ്ദേഹം.” ഇന്ത്യൻ ഇതിഹാസം നിരീക്ഷിച്ചു.

അതേസമയം വളരെ കുറച്ചു അവസരങ്ങൾ മാത്രം ഇന്ത്യൻ ഏകദിന ജേഴ്സിയിൽ ലഭിക്കുന്ന ഗിൽ മികച്ച ബാറ്റിംഗ് ഫോമിൽ തന്നെയാണ്.ഏകദിന കരിയറിൽ ഇതിനകം തന്നെ നാല് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും 12 മത്സരങ്ങളിൽ നിന്നും ഗിൽ നേടി കഴിഞ്ഞു.

Rate this post