മറ്റൊരു ശിഖർ ധവാൻ എന്ന് കരുതി :പക്ഷേ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്‌ (ഈ യുവ താരത്തെ അറിയാം )

എഴുത്ത് : ശങ്കർ ദാസ്;മനോജ് കൽറ എന്ന ഇന്ത്യൻ അണ്ടർ 19 താരത്തിനെ ഓർമ്മയുണ്ടോ ? 2018 അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടി ഇന്ത്യയെ കിരീടത്തിലെത്തിച്ച താരം .102 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസ് നേടിയ കൽറ ഭാവിയിലേക്കുള്ള താരമായി കണക്കാക്കപ്പെട്ടിരുന്നു.

അണ്ടർ 19 തലത്തിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ മനോജ് കൽറ അന്ന് മുതൽ ടീമിൽ സ്ഥിരമായിരുന്നു .ലോകകപ്പിലെ പ്രകടനത്തിന് ശേഷം ഡൽഹി IPL ടീമിലേക്ക് എത്തിയിരുന്നെങ്കിലും ഒരു മത്സരത്തിലും കളിപ്പിച്ചിരുന്നില്ല .ലോകകപ്പിൽ ഓപ്പണിങ്ങിൽ പൃഥ്‌വി ഷായുടെ പങ്കാളിയായിരുന്ന ഈ ഇടം കയ്യനെ ശിഖർ ധവാന്റെ പിൻഗാമിയായി ഡൽഹി രഞ്ജി ടീമിലേക്കും സങ്കൽപ്പിച്ചു തുടങ്ങിയിരുന്നു.

പക്ഷെ നിർഭാഗ്യവശാൽ കാര്യങ്ങൾ കൽറക്ക് അനുകൂലമായിരുന്നില്ല .2019ഇൽ ഡൽഹി പോലീസ് നടത്തിയ അന്വേഷണത്തിൽ ,പ്രായം തെളിയിക്കുന്ന രേഖകളിൽ ക്രമക്കേട് കാണിച്ചു എന്ന് കണ്ടെത്തിയതിനാൽ നിയമനടപടി നേരിടേണ്ടി വന്നു.മറ്റൊരു ഡൽഹി താരം നിതീഷ് റാണയും ആരോപണവിധേയനായിരുന്നെങ്കിലും ശിക്ഷാ നടപടികളിൽ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.പ്രായപരിധി മാനദണ്ഡമായുള്ള എല്ലാ ടൂർണമെന്റിൽ നിന്നും വിലക്കിയതിന് പുറമെ ,രഞ്ജി ട്രോഫിയിൽ കളിക്കുന്നതിൽ നിന്നും ഒരു വർഷത്തേക്ക് മനോജ് കൽറ സസ്‌പെൻഡ് ചെയ്യപ്പെട്ടു.

ഡൽഹിയും താരത്തെ IPL സ്‌ക്വാഡിൽ നിന്നും റിലീസ് ചെയ്തു ടാലന്റിന്റെ കാര്യത്തിൽ സംശയമില്ലാത്ത മനോജ് കൽറക്ക് ക്രിക്കറ്റിലേക്ക് തിരിച്ചു വരവ് നടത്താൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ,അല്ലെങ്കിൽ മറ്റൊരു ഉന്മുക്ത് ചന്ദ് പോലുമാവാൻ കഴിയാതെ വരും