ഇന്ത്യൻ ടീമിൽ പോലുമില്ല ഈ യുവാക്കൾ 😱ഇന്ന് കൊടികൾ നേടി സൂപ്പർ സ്റ്റാറുകൾ

ബാംഗ്ലൂരിൽ രണ്ട് ദിവസമായി നടന്ന ആവേശകരമായ ഐ‌പി‌എൽ 2022 മെഗാ താരലേലം അവസാനിച്ചതോടെ, നിരവധി അപ്രതീക്ഷിത താരങ്ങളാണ് കോടീശ്വരൻമാരായത്. പതിവ് പോലെ ദേശീയ ടീമംഗങ്ങളേക്കാൾ അൺക്യാപ്പ്ഡ് താരങ്ങളിൽ ഫ്രാഞ്ചൈസികൾ ശ്രദ്ധ പുലർത്തിയതോടെ, ഇന്ത്യൻ ജേഴ്‌സി അണിയുന്നതിന് മുന്നേ തന്നെ വിലയേറിയ താരങ്ങളായി മാറിയിരിക്കുകയാണ് ചില താരങ്ങൾ. ഈ പട്ടികയിലെ ഏറ്റവും ഉയർന്ന വിലമതിപ്പുള്ള താരങ്ങളുടെ മുൻ വർഷത്തിൽ നിന്ന് 2022-ൽ എത്തിനിൽക്കുമ്പോൾ, എത്ര ശതമാനം വില വർദ്ധനവ് ഉണ്ടായി എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഷാരൂഖ് ഖാൻ & രാഹുൽ തിവാത്തിയ – 2250%;ഐപിഎൽ 2022 ലെ മെഗാ ലേലത്തിൽ തമിഴ്നാട് ബാറ്റർ ഷാരൂഖ് ഖാനും ഹരിയാന ഓൾറൗണ്ടർ രാഹുൽ തിവാത്തിയയും സംയുക്തമായി ഏറ്റവും വിലയേറിയ രണ്ടാമത്തെ അൺക്യാപ്ഡ് കളിക്കാരായി. ഇരുവരേയും യഥാക്രമം പഞ്ചാബ് കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും സ്വന്തമാക്കി. രസകരമെന്നു പറയട്ടെ, രണ്ട് പേരുടെയും അടിസ്ഥാന വില 40 ലക്ഷം രൂപയായിരുന്നു, ആ വിലയെയാണ് ഫ്രാഞ്ചൈസികൾ തമ്മിലുള്ള പോരാട്ടം 9 കോടി രൂപയിൽ എത്തിച്ചത്.

2022 ലെ മെഗാ ഐപിഎൽ ലേലത്തിൽ ഏറ്റവും വലിയ വില വർദ്ധനവ് നേടിയ കളിക്കാർ:കാർത്തിക് ത്യാഗി – 2000%;വലങ്കയ്യൻ ഫാസ്റ്റ് ബൗളറായ കാർത്തിക് ത്യാഗിയെ സൺറൈസേഴ്സ് ഹൈദരാബാദ് 4 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ അടിസ്ഥാന വില വെറും 20 ലക്ഷം രൂപയാണെന്നിരിക്കെ, 2000% വർദ്ധനയോടെ അദ്ദേഹത്തിന്റെ വില 20 ഇരട്ടിയായിയാണ് കുതിച്ചുയർന്നത്. 2020 ലെ ലേലത്തിൽ 20 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് ത്യാഗിയെ വാങ്ങി.

രാഹുൽ ത്രിപാഠി – 2125%;കഴിഞ്ഞ സീസണിൽ KKR-ന് വേണ്ടി കളിച്ച രാഹുൽ ത്രിപാഠിയെ SRH 8.5 കോടി രൂപയ്ക്കാണ് ഇത്തവണ സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ അടിസ്ഥാന വില വെറും 40 ലക്ഷം രൂപയാണെന്നിരിക്കെ, 2125% വർദ്ധനയോടെ അത് 21.25 മടങ്ങ് ഉയർന്നു. ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന ത്രിപാഠി 2022 ലെ ലേലത്തിൽ ഏറ്റവും വിലയേറിയ മൂന്നാമത്തെ അൺക്യാപ്പ്ഡ് ഇന്ത്യൻ താരമായി.

അഭിഷേക് ശർമ്മ – 3250%;മെഗാ ലേലത്തിൽ ഇടംകയ്യൻ ബാറ്റർ അഭിഷേക് ശർമ്മയെ സൺറൈസേഴ്സ് ഹൈദരാബാദ് 6.5 കോടി രൂപയ്ക്ക് വീണ്ടും സ്വന്തമാക്കി. കെയ്ൻ വില്യംസൺ, അബ്ദുൾ സമദ്, ഉംറാൻ മാലിക് എന്നിവരെ നിലനിർത്താൻ തീരുമാനിച്ചതിനാൽ SRH അഭിഷേക് ശർമ്മയെ നിലനിർത്തിയിരുന്നില്ല. 2018 ലെ ലേലത്തിൽ ശർമ്മയെ ഡൽഹി ക്യാപിറ്റൽസ് ആണ് വാങ്ങിയിരുന്നത്, ആ സീസണിൽ അദ്ദേഹം RCB ക്കെതിരെ 19 പന്തിൽ 46 റൺസ് നേടിയിരുന്നു.

അവേഷ് ഖാൻ – 5000%;ഐപിഎൽ 2021 ലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായ അവേഷ് ഖാനെ പുതിയ ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 10 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ അടിസ്ഥാന വില വെറും 20 ലക്ഷം രൂപയായിരുന്നു, എന്നാൽ 5000% വർദ്ധനയോടെ അടിസ്ഥാന വിലയുടെ 50 മടങ്ങ് കൂടുതൽ നൽകാൻ പുതിയ ടീം തയ്യാറായി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ അൺക്യാപ്ഡ് താരമായി മാറിയിരിക്കുകയാണ് അവേഷ് ഖാൻ