ഇഡ്ഡലി കൊണ്ടൊരു വ്യത്യസ്ത വിഭവം…മിനുട്ടുകൾ മതി നാടൻ വിഭവം മോഡേൺ ആകാൻ 😍 | Yummy Evening Snack Malayalam

Yummy Evening Snack Malayalam : ബാക്കി വരുന്ന ഇഡ്‌ലി കൊണ്ട് ഇത്ര കാലം എന്തൊക്കെ കഴിച്ചിട്ടുണ്ട്. കൂടി പോയാൽ ഒരു ഉപ്മാവ്. എന്നാൽ ഇഡ്‌ലി ഉണ്ടാക്കുന്നത് തന്നെ ഈ ഒരു വിഭവം കഴിക്കാൻ വേണ്ടി മാത്രം ആകും. ഏതു സമയത്തും നമുക്ക് കറി പോലും ഇല്ലാതെ തയ്യാറാകാവുന്ന ഒന്നാണ് ഇത്. നാടൻ പലഹാരങ്ങളിൽ ഒന്നാമൻ ആണ്‌ ഇഡ്‌ലി മിക്കവാറും വീടുകളിൽ ഇഡ്‌ലി രാവിലത്തെ സ്ഥിരം കാഴ്ചയാണ് അങ്ങനെ ഉള്ള ഇഡ്‌ലി കുറച്ചു ബാക്കി വന്നാൽ വൈകിട്ട് കാണുമ്പോൾ ആർക്കും വേണ്ട ഇനി നാലുമണി പലഹാരം ആയിട്ടോ അല്ലെങ്കിൽ രാത്രി കഴിക്കാൻ ആയിട്ടോ ഇഡ്‌ലി ഒന്ന് മേക്ക് ഓവർ ചെയ്തു കഴിച്ചു നോക്കൂ.

 • ചേരുവകൾ
 • ഇഡലി -10 എണ്ണം
 • കാശ്മീരി മുളക് പൊടി -2 ടീസ്പൂൺ
 • ജീരകപ്പൊടി -1 ടീസ്പൂൺ
 • അരിപൊടി -2 ടേബിൾ സ്പൂൺ
 • കോൺ ഫ്ലോർ -1 ടേബിൾ സ്പൂൺ
 • പുളിയില്ലാത്ത തൈര് -3 ടേബിൾ സ്പൂൺ
 • വറുക്കുവാൻ ആവശ്യമായ എണ്ണ
 • വറുത്തിടുവാനുള്ള ചേരുവകൾ
 • കടുക് -1/2 ടീസ്പൂൺ
 • പെരും ജീരകം -1 /2 ടീസ്പൂൺ
 • ചുവന്ന മുളക് -2 എണ്ണം
 • ഇഞ്ചി -1 ടേബിൾ സ്പൂൺ
 • വെളുത്തുള്ളി -1 ടേബിൾ സ്പൂൺ
 • തൈര് -1 ടേബിൾ സ്പൂൺ
 • കാശ്മീരി മുളക് പൊടി -2 ടീസ്പൂൺ
 • ജീരകപൊടി -1/2 ടീസ്പൂൺ
 • മല്ലി പൊടി -1 ടീസ്പൂൺ
 • എണ്ണ -3 ടേബിൾ സ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • മല്ലിയില്ല
 • കറി വേപ്പില

ഉണ്ടാക്കുന്ന വിധം;ഇഡലി ചെറിയ ക്യൂബ് ആയി മുറിച്ചെടുക്കുക. അതിലേക്കു കുറച്ചു ഉപ്പും മുളക് പൊടിയും ജീരകപ്പൊടിയും അരിപൊടിയും കോൺ ഫ്ലോ‌റും ചേർത്തു മിക്സ്‌ ചെയ്തെടുക്കുക.ശേഷം തൈര് കൂടെ ചേർത്തു മിക്സ്‌ ചെയ്തു 10 മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. 10 മിനിറ്റിനു ശേഷം ചൂടായ എണ്ണയിൽ വറുത്തെടുക്കാം.ഇത് ഇങ്ങനെ വേണമെങ്കിലും കഴിക്കാം. കുറച്ചു കൂടെ രുചിയും മണവും കൂട്ടുന്നതിനായി ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടിയ ശേഷം പെരും ജീരകം ഇട്ടു ചൂടാക്കുക. ചുവന്ന മുളകും കറി വേപ്പിലയും ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക.

അതിലേക്കു തൈര് കൂടെ ചേർത്തു കൊടുത്തു ഒന്ന് ഇളക്കുക. അതിലേക്കു മല്ലിപൊടിയും ജീരകപ്പൊടിയും കാശ്മീരി മുളക് പൊടിയും ചേർത്ത് ഇളക്കുക. ശേഷം വറുത്തു വച്ച ഇഡലി കൂടി ചേർത്തു ഇളക്കുക. കുറച്ചു മല്ലിയില കൂടി ചേർത്തു കൊടുത്തു സേർവ് ചെയാം. ഇങ്ങനെ ഒക്കെ ഉണ്ടാക്കിയാൽ ഇഡ്‌ലി എവിടാണ് ബാക്കി വരുന്നത്. ഇത് തയ്യാറാക്കുന്ന പൂർണമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.