യുകി ഇഷികാവ പുതിയ സീസണിൽ , പുതിയ ക്ലബിൽ .

0

ജപ്പാൻ സൂപ്പർ താരമായ യുകി ഇഷികാവ വരുന്ന വോളീബോൾ സീസണിൽ ഇറ്റാലിയൻ ക്ലബ് പവർ വോളിക്ക് കളിക്കാൻ കരാറിലെത്തി , ആറു വർഷത്തോളം ഇറ്റാലിയൻ ടോപ് ക്ലബ്ബ്കളിൽ കളിച്ചു പരിചയമുള്ള യുകി ഒരു സീസൺ കൂടി ഇറ്റലി യിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു , ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളായി തുടരാനും , ജപ്പാനൊപ്പമുള്ള ഒളിമ്പിക്സ് സ്വപനങ്ങൾക്ക് നിറം പകരാനും ഒരിക്കൽ കൂടി ഞാൻ ഇറ്റാലിയൻ ക്ലബ്ബിൽ തുടരുന്നു എന്നാണു പുതിയ കൂടുമഠത്തെ കുറിച്ച് യുകി പ്രതികരിച്ചത് .

ഇക്കഴിഞ്ഞ വേൾഡ് കപ്പിൽ ജപ്പാനെ നാലാമതെത്തിക്കുക്കയും ബേസ്ഡ് ഔട്ട് സൈഡ് ഹിറ്റർ ട്രോഫി നേടുകയും ചെയ്ത് താരമാണ് യുകി ,വോളി മോഡേണ അടക്കം ഇറ്റലിയിലെ വമ്പൻ ക്ലബ്ബ്കളിൽ കളിച്ച യുകിയുടെ ലക്ഷ്യം കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്തായിരുന്ന പവർ വോളിയെ വരുന്ന സീസണിൽ ഇറ്റാലിയൻ ലീഗ് ജേതാക്കളാക്കുക എന്നതാണ് , കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വരുന്നതോടെ യുകി ടീമിനൊപ്പം ചേരും