അക്കോസേട്ടാ വിളിയുമായി വന്ന റിംബോച്ചയെ മറന്നോ 😱😱യോദ്ധയിൽ താരം എത്തിച്ചേർന്നത്തിന് പിന്നിൽ മറ്റൊരു കഥ

സംഗീത് ശിവൻ സംവിധാനം ചെയ്ത് 1992ൽ പുറത്തിറങ്ങിയ മനോഹര ചിത്രമായിരുന്നു യോദ്ധ. അതിൽ എല്ലാ സിനിമാ പ്രേമികളുടെയും മനസുകീഴടക്കിയ കഥാപാത്രമായിരുന്നു റിംബോച്ചേ എന്ന ഉണ്ണിക്കുട്ടന്റെ. മൊട്ടയടിച്ച് അക്കോസേട്ടാ വിളിയുമായി സിനിമ മുഴുവൻ നിറഞ്ഞ് നിന്ന മാസ്റ്റർ സിദ്ധാർഥ് ലാമ എന്ന ആറുവയസുകാരൻ 24 വർഷങ്ങൾക്കിപ്പുറം മലയാള സിനിമയിലേക്ക് നായകനായി തിരിച്ചു വന്നിരുന്നു. ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ഇടവപ്പാതി എന്ന ചിത്രമായിരുന്നു അത്.

സിദ്ധാർഥ് എന്ന ഉണ്ണിക്കുട്ടൻ സിനിമയിൽ എത്തിപ്പെട്ടത്തിന് പിന്നിൽ രസകരമായ ഒരു കഥയും കൂടി ഉണ്ട്. സിനിമയുടെ മുക്കാൽഭാഗം ചിത്രീകരണവും നേപ്പാളിൽ നിന്ന് ആയതുകൊണ്ടുതന്നെ സിനിമയിലേക്കായി നിരവധി നേപ്പാളുകാരെ തിരഞ്ഞെടുത്തിരുന്നു. അതിൽ തലമുടി കളയാൻ തയ്യാറായ എല്ലാവർക്കും അഭിനയിക്കാൻ റോളും കൊടുത്തിരുന്നു. എന്നാൽ ഈ കൂട്ടത്തിൽ നിന്ന് ആരെയും തന്നെ റിംബോച്ചേ ആയി അഭിനയിക്കാൻ യോജിച്ചിരുന്നില്ല. അങ്ങനെ വിഷമത്തിൽ നിൽക്കുമ്പോഴാണ് ഇതേ സിനിമയിൽ കുങ്ഫൂ മാസ്റ്റർ ആയി അഭിനയിക്കുന്ന യുബരാജ് ലാമ സംഗീത് ശിവന്റെ അടുത്ത് വന്നത്.

എന്നിട്ട് അദ്ദേഹം പറഞ്ഞത് എനിക്ക് രണ്ട് ആൺമക്കളുണ്ടെന്നും അതിൽ ഒരാൾ നിങ്ങൾക്ക് യോജിച്ചവൻ ആയിരിക്കുമെന്നുമാണ്. ഇതുകേട്ട് സംഗീത് ശിവൻ മകന്റെ ഫോട്ടോ കയ്യിലുണ്ടോ എന്ന് ചോദിച്ചപ്പോൾ ഫോട്ടോ ഇല്ല എന്നും നാളെ മകനെ നേരിട്ട്കൊ ണ്ടുവരാം എന്നും പറഞ്ഞു. പേഴ്സിലോ മറ്റൊ ഫോട്ടോ ഉണ്ടാകുമെന്നും ഒന്ന് പരതി നോക്കൂ എന്നും സംഗീത് ശിവൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പേഴ്സിൽ നിന്നും ഒരു കുഞ്ഞു ഫോട്ടോ ലഭിക്കുകയും അതുകൊണ്ട് സംഗീത് ശിവന് ഇഷ്ടമാവുകയും ചെയ്തു. പിറ്റേദിവസം യുബരാജ് ലാമ സിദ്ധാർഥ് ലാമയെ നേരിട്ട് കൊണ്ടുവന്നു.

തല നിറയെ മുടിയും തിളങ്ങുന്ന കണ്ണുമായുള്ള സുന്ദരൻ പയ്യനെ കണ്ടപ്പോൾ റിംബോച്ചേ ആയി ഉറപ്പിക്കുകയായിരുന്നു. സിനിമക്ക് വേണ്ടി മൊട്ടയടിക്കാൻ തയ്യാറാണോ എന്ന് അവനോട് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് വൈ നോട്ട് എന്നായിരുന്നു ഉണ്ണിക്കുട്ടന്റെ പ്രതികരണം. അങ്ങനെ മലയാള സിനിമയുടെ എന്നും ഓർത്തുവെക്കുന്ന എവർഗ്രീൻ സിനിമയിൽ ഉണ്ണിക്കുട്ടനായി സിദ്ധാർഥ് ലാമ അരങ്ങേറി