രണ്ടാം വോൺ ജനിച്ചു 😱😱നൂറ്റാണ്ടിലെ ബോൾ ഏറിഞ്ഞു യാസിർ ഷാ!!ഞെട്ടിതരിച്ച് ബാറ്റ്‌സ്മാൻ

ലെഗ് സ്റ്റമ്പിൽ വെളിയിൽ പിച്ച് ചെയ്ത ബോൾ ഓഫ് സ്റ്റമ്പ്സ് തെറിപ്പിക്കുക. ഒരുവേള ക്രിക്കറ്റ്‌ ലോകത്തെ പലരും എറിയാൻ സ്വപ്നം കാണുന്ന ഡ്രീം ബോൾ എറിഞ്ഞിരിക്കുകയാണ് പാകിസ്ഥാൻ ലെഗ് സ്പിൻ ബൗളർ യാസിർ ഷാ.ഇന്നലെ ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റിലാണ് പാക് സ്റ്റാർ സ്പിന്നർ യാസിർ ഷാ നൂറ്റാണ്ടിലെ അത്ഭുത ബോൾ എറിഞ്ഞത്.

അത്യന്തം ആവേശകരമായി പുരോഗമിക്കുന്ന ഗോൾ ക്രിക്കറ്റ്‌ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വണ്ടർ ടെണിംഗ് ബോളുമായി യാസിർ ഷാ എല്ലാവരെയും ഞെട്ടിച്ചതും കയ്യടികൾ സ്വന്തമാക്കിയതും.മൂന്നാം ദിനം ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസിനെയാണ് യാസിർ ഷാ മനോഹരമായ ലെഗ് സ്പിൻ ബൗളിൽ കൂടി വീഴ്ത്തിയത്.ഒന്നാം ഇന്നിങ്സിൽ നാല് റൺസ്‌ ലീഡ് നേടിയ ലങ്കൻ ടീം മൂന്നാം ദിനം സ്റ്റമ്പ്സ് എടുക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 329 റൺസ്‌ എന്നുള്ള നിലയിലാണ്.

മൂന്നാം ദിനത്തിലെ കളിയുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നായ ഈ ഡ്രീം ബോൾ യാസിർ ഷാ എറിഞ്ഞപ്പോൾ ഉത്തരം ഒന്നും ഇല്ലാതെ പോയ മെൻഡിസ് സ്റ്റമ്പ്സ് തെറിപ്പിച്ചു. നേരത്തെ ഇത്തരം ഒരു മനോഹര ലെഗ് സ്പിൻ ബോളിൽ വിക്കെറ്റ് വീഴ്ത്തിയാണ് ഷെയ്ൻ വോൺ ലോകത്തെ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ ശ്രദ്ധ നേടിയത്.1990ലെ തന്നെ ആഷസ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പരയിൽ ഇംഗ്ലണ്ടിന്‍റെ മൈക്ക് ഗാറ്റിങിനെ അന്ന് വോണ്‍ സമാനമായ ഒരു ഡ്രീം പന്തിലൂടെ പുറത്താക്കി.

ആ ബോളിനെ എല്ലാ വിധത്തിലും ഓർമ്മിപ്പിക്കുന്നതാണ് ഈ ഒരു യാസിർ ഷാ വിക്കറ്റും.32 വർഷങ്ങൾ ഇപ്പുറം യാസിർ ഷാ ഇതിഹാസ താരമായ ഷെയ്ൻ വോൺ സമാന ബോൾ എറിഞ്ഞപ്പോൾ ബാറ്റ്‌സ്മാൻ ഒപ്പം കാണികളും ഞെട്ടി.