ഹോങ് കൊങ്ങിനെ ത കർത്തത് കണ്ടില്ലേ!! ഈ കളി ഇന്ത്യക്കും എ തിരെ കളിക്കുമോ?? ആവശ്യവുമായി മുൻ പാക് താരം

ക്രിക്കറ്റ്‌ ലോകം വളരെ അധികം സസ്പെൻസ് നിലനിർത്തി കാണാറുള്ള ഇന്ത്യ : പാകിസ്ഥാൻ പോരാട്ടം ഒരിക്കൽ കൂടി എത്തുകയാണ്. ഇന്ന് നടക്കുന്ന സൂപ്പർ ഫോർ റൗണ്ടിലെ മാച്ചിൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ മത്സരം ത്രില്ലിംഗ് ആയി മാറുമെന്നത് ഉറപ്പ്.ഗ്രൂപ്പ്‌ സ്റ്റെജിൽ ഇന്ത്യയോട് വഴങ്ങിയ തോൽവിക്ക് മറുപടി നൽകാനാണ് പാക് സംഘം എത്തുന്നത്.

എന്നാൽ ഗ്രൂപ്പിൽ പാകിസ്ഥാൻ എതിരെ 5 വിക്കെറ്റ് ജയവും ഹോങ് കൊങ്ങിനെതിരെ 40 റൺസ് ജയവും നേടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ്മയും സംഘവും എത്തുന്നത്. ഇന്ത്യൻ ടീമിനോട് തോൽവി വഴങ്ങി എങ്കിലും 155 റൺസിന്റെ വമ്പൻ ജയം ഹോങ് കൊങ്ങിന് എതിരെ നേടിയ മികവ് പാക് ടീമിന് എക്സ്ട്രാ ഊർജം നൽകുന്നുണ്ട്. എതിരാളികളെ വെറും 38 റൺസിനാണ് പാക് ബൌളിംഗ് നിര വീഴ്ത്തിയത്.

ഇപ്പോ നിർണായക മത്സരം ഇന്ത്യക്ക് എതിരെ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ പാകിസ്ഥാൻ ടീമിന് മുൻപിൽ ഒരു ആവശ്യം ആയി എത്തുകയാണ് മുൻ പാക് താരമായ യാസിർ അരഫാത്ത്. ബാബർ അസവും ടീമും ഇന്ത്യക്ക് എതിരെ ഇതേ മികവ് ആവർത്തിക്കണം എന്നാണ് മുൻ പാക് താരം വാക്കുകൾ.

“Can we please play on Sunday the way we played on today ” എന്നാണ് താരം ഹോങ് കൊങ് എതിരായ ജയത്തിന് പിന്നാലെ ട്വിറ്ററിൽ കുറിച്ചത്. ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് ഇന്ത്യ : പാകിസ്ഥാൻ സൂപ്പർ ഫോർ മാച്ച്.

Rate this post