കൈഫിനും കോഹ്ലിക്കും ചന്ദിനും പൃഥ്വി ഷാക്കും പിന്നാലെ യാഷ് ഡൂൽ 😱ഡൽഹിയിൽ നിന്നും അണ്ടർ 19 കിരീട ജേതാവായ നായകൻ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം സന്തോഷം പകർന്ന് അണ്ടർ 19 കിരീട പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യയുടെ മറ്റൊരു കിരീടധാരണം. വാശിയെറിയ ഫൈനലിൽ ഇംഗ്ലണ്ട് ടീമിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് യാഷ് ഡൂൽ നയിച്ച ഇന്ത്യൻ സംഘം കിരീടം സ്വന്തമാക്കിയത്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ അഞ്ചാം കിരീടമാണ്.

ഫൈനലിൽ ഇംഗ്ലണ്ട് ഉയർത്തിയ , 190 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക്‌, ഇന്നിംഗ്‌സിന്റെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ ആംഗ്‌ക്രിഷ് രഘുവൻഷിയെ (0) നഷ്ടപ്പെട്ടതോടെ, ഇന്ത്യ തുടക്കം തന്നെ ഒന്ന് പതറി. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഹർനൂർ സിങ്ങും (21) ഷെയ്ക് റഷീദും (50) രണ്ടാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ യാഷ് ദുൽ (17), റഷീദിനൊപ്പം 46 റൺസിന്റെ കൂട്ടുകെട്ട് കൂട്ടിച്ചേർത്ത് പുറത്തായി. അതോടെ, ഇന്ത്യ 97/4 എന്ന നിലയിൽ, വിജയത്തിന് ഇനിയും 93 റൺസ് വേണമെന്നിരിക്കെ ആശങ്ക ജനിപ്പിച്ചു. പിന്നീട് രാജ് ബാവയും (35) നിശാന്ത് സിന്ധുവും (50*) ചേർന്ന് 67 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്.അഞ്ചാം അണ്ടർ 19 കിരീട ജയത്തോടെ അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അധികം തവണ കിരീടം കരസ്ഥമാക്കുന്ന ടീമായി ഇന്ത്യ മാറി.

2000,2008,2012,2018,2022 വർഷങ്ങളിലാണ് ഇന്ത്യൻ കിരീടം നേട്ടം. ഡൽഹികാരനായ യാഷ് ഡൂൽ ഈ ജയത്തോടെ അപൂർവ്വമായ മറ്റൊരു പട്ടികയിൽ സ്ഥാനം നേടി.ഈ ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റനായി നിയമിതനായതോടെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ സംഘത്തിന്റെ ക്യാപ്റ്റനായി മാറിയ മൂന്നാമത്തെ ഡൽഹി സ്വദേശിയായിരുന്നു യാഷ് ഡൂൽ. അതേസമയം തന്റെ മുൻഗാമികളായ ഡൽഹി ക്യാപ്റ്റൻമാരെ പോലെ അണ്ടർ 19 കിരീടവും സ്വന്തമാക്കി തന്നെയാണ് യാഷ് ഡൂൽ വരവ് എന്നത് ശ്രദ്ധേയം.

വിരാട് കോഹ്ലി(2008), ഉന്മുദ് ചന്ദ് (2012) എന്നിവരാണ് മുൻപ് ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് നേട്ടത്തിലേക്ക് വഴി തെളിയിച്ച ഡൽഹിക്കാർ.അതേസമയം വരാനിരിക്കുന്ന ഐപിൽ മെഗാതാരലേലത്തിൽ അടക്കം യുവ ഇന്ത്യൻ താരങ്ങൾ വളരെ അധികം ശ്രദ്ധ നേടുമെന്നത് ഈ കിരീട നേട്ടത്തോടെ ഉറപ്പായി മാറി കഴിഞ്ഞു.