178 ബോളിൽ 508 റൺസ് 😳😳13വയസ്സുകാരന്റെ മാസ്സ് ഇന്നിങ്സ്!!ഞെട്ടി ക്രിക്കറ്റ്‌ ലോകം

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് പുതിയൊരു അത്ഭുത താരം പിറവിയെടുത്തിരിക്കുകയാണ്. മുംബൈ ഇന്ത്യൻസ് സംഘടിപ്പിച്ച ജൂനിയർ ഇന്റർ സ്കൂൾ (അണ്ടർ 14) ക്രിക്കറ്റ് കപ്പ് മത്സരത്തിൽ, സിദ്ധേശ്വർ വിദ്യാലയക്കെതിരെ സരസ്വതി വിദ്യാലയക്ക് വേണ്ടി കളിച്ച 13-കാരനായ യാഷ് ചൗദേ 178 പന്തിൽ 508* റൺസ് സ്കോർ ചെയ്തിരിക്കുകയാണ്. ഇതോടെ, ക്രിക്കറ്റ് ചരിത്രത്തിൽ 500+ സ്കോർ ചെയ്യുന്ന പത്താമത്തെ ബാറ്റർ ആയി മാറിയിരിക്കുകയാണ് മഹാരാഷ്ട്രക്കാരനായ യാഷ് ചൗദേ.

നാഗ്പൂരിലെ ജുലേലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗ്രൗണ്ടിൽ നടന്ന ഏകദിന മത്സരത്തിൽ 178 പന്തിൽ 81 ഫോറും 18 സിക്സും ഉൾപ്പടെ 508* റൺസ് സ്കോർ ചെയ്ത യാഷ് ചൗദേ പുറത്താകാതെ ക്രീസിൽ തുടരുകയായിരുന്നു. ഇതോടെ, ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റ് റെക്കോർഡ് കൂടി മറികടന്നിരിക്കുകയാണ് യാഷ് ചൗദേ. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ 500+ സ്കോർ ചെയ്ത 10 ബാറ്റർമാരിൽ 5 പേരും ഇന്ത്യക്കാരാണ് എന്നുള്ളതാണ്.

പ്രണവ് ധനവാഡെ (1009), പ്രിയൻഷു മോളിയ (556), പ്രിത്വി ഷാ (546), ഡാഡി ഹവേവാല (515) എന്നിവരടങ്ങിയ ഇന്ത്യൻ താരങ്ങളുടെ എലൈറ്റ് പട്ടികയിലാണ് യാഷ് ചൗദേ ഇപ്പോൾ ഇടം നേടിയിരിക്കുന്നത്. എന്നാൽ, ക്രിക്കറ്റ് ചരിത്രത്തിൽ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ 500+ സ്കോർ ചെയ്യുന്ന രണ്ടാമത്തെ ബാറ്ററും ആദ്യത്തെ ഇന്ത്യൻ താരവും ആണ് യാഷ് ചൗദേ. നേരത്തെ, 2022 ഓഗസ്റ്റിൽ അണ്ടർ-15 ഇന്റർ സ്കൂൾ ടൂർണമെന്റിൽ ശ്രീലങ്കയുടെ ചിരത് സെല്ലെപെരുമ (553) ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

തന്റെ 500+ പ്രകടനത്തിന് പിന്നാലെ യാഷ് ചൗദേ മറ്റൊരു നേട്ടം കൂടി കൈവരിച്ചു. സിദ്ധേശ്വർ വിദ്യാലയക്കെതിരായ മത്സരത്തിൽ തിലക് വക്കോഡെക്കൊപ്പം (97 പന്തിൽ 127) ചേർന്ന് 40 ഓവറിൽ 714 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ, ഏറ്റവും വലിയ കൂട്ടുകെട്ട് എന്ന റെക്കോർഡും തിലക് വക്കോഡെക്കൊപ്പം യാഷ് ചൗദേ സ്വന്തമാക്കി. ഈ സീസണിലെ വിസിഎ അണ്ടർ 16 ടൂർണമെന്റിൽ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 1000 റൺസ് നേടിയ യാഷ് ചൗദേ ശ്രദ്ധേയനായി മാറിയിരുന്നു

Rate this post