ഹെൽമെറ്റ്‌ കൊണ്ടൊരു ഫോർ 😱😱തീയുണ്ടയിൽ ഷായെ വിറപ്പിച്ച് ഉമേഷ്‌ യാദവ്

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസ്‌ കൂറ്റൻ ടോട്ടൽ കണ്ടെത്തി. ഓപ്പണർമാരായ പ്രിത്വി ഷാ (51), ഡേവിഡ് വാർണർ (61) എന്നിവരുടെ ബാറ്റിംഗ് മികവിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ്‌ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടി.

മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പേസർ ഉമേഷ് യാദവ് ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷായ്ക്ക് നേരെ ഒരു തകർപ്പൻ ബൗൺസർ എറിഞ്ഞത് ശ്രദ്ധേയമായി. ഉമേഷ്‌ യാദവിന്റെ ഉയർന്നു വന്ന ബൗൺസർ ലെഗ് സൈഡിലേക്ക് ഷോട്ട് പായിക്കാൻ പ്രിത്വി ഷാ ശ്രമിച്ചെങ്കിലും, പന്ത് യുവ ഓപ്പണറുടെ ഹെൽമെറ്റിൽ തട്ടുകയും, തേർഡ് മാനിലേക്ക് അതിവേഗം ബൗണ്ടറി ലൈൻ കടന്ന് പോവുകയും ചെയ്തു.

അതേസമയം, ഡൽഹി ക്യാപിറ്റൽസ്‌ അവരുടെ മുൻ മത്സരത്തിൽ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ പേസർ ആൻറിച്ച് നോർട്ട്ജെയെ ടീമിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ മത്സരത്തിൽ 2.3 ഓവർ മാത്രം എറിഞ്ഞ അദ്ദേഹം 35 റൺസ് വഴങ്ങി, രണ്ട് ബീമറുകൾ കാരണം ബൗളിംഗിൽ നിന്ന് വിലക്കപ്പെട്ടു. കെകെആറിനെ സംബന്ധിച്ചിടത്തോളം, അവർ മുംബൈ ഇന്ത്യൻസിനെ (എംഐ) തോൽപ്പിച്ച അതേ ടീമിനൊപ്പം നിന്നു

ഡൽഹി ക്യാപിറ്റൽസ് ടീം :Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Sarfaraz Khan, Lalit Yadav, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Khaleel Ahmed

കൊൽക്കത്ത ടീം :Ajinkya Rahane, Venkatesh Iyer, Shreyas Iyer(c), Sam Billings(w), Nitish Rana, Andre Russell, Sunil Narine, Pat Cummins, Umesh Yadav, Rasikh Salam, Varun Chakaravarthy