ജയിച്ചു കുതിച്ചു ടീം ഇന്ത്യ!! WTC പോയിന്റ് ടെബിളിൽ ഇന്ത്യക്ക് വൻ മുന്നേറ്റം

വിശാഖ പട്ടണം ടെസ്റ്റിൽ 106 റൺസിന്റെ വമ്പൻ വിജയവുമായി ഇന്ത്യ . 399 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292 റൺസിന്‌ ഓൾ ഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം നേടി സമനിലയിലായി. ഇന്ത്യക്കായി ബുമ്രയും അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 73 റൺസ് നേടിയ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.ഇന്ത്യക്കായി മത്സരത്തിൽ ആകെ ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയ ബുംറയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്.

അതേസമയം ഇന്നത്തെ ഈ ജയം ഇന്ത്യക്ക് വലിയ ബൂസ്റ്റ്‌ തന്നെയാണ്.5 ടെസ്റ്റ്‌ മത്സര പരമ്പരയിൽ ഒന്നാം ടേസ്റ്റിൽ വൻ തോൽവി വഴങ്ങി അപമാനം നേരിട്ട ടീം ഇന്ത്യക്കും കോച്ച് ദ്രാവിഡിനും രണ്ടാം ടെസ്റ്റിലെ ജയം ആശ്വാസമാണ്. രണ്ടാം ടെസ്റ്റിലെ ജയത്തോടെ പരമ്പരയിൽ ഇന്ത്യ ഇംഗ്ലണ്ട് ഒപ്പം 1-1എത്തി.

കൂടാതെ ഇന്നത്തെ ഈ ഒരു ജയം പിന്നാലെ ടീം ഇന്ത്യ WTC പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.

നിലവിലെ പുത്തൻ പട്ടിക പ്രകാരം ടീം ഇന്ത്യക്ക് 52.77 പോയിന്റ് ശതമാനം ഉണ്ട്‌. നിലവിൽ ഇന്ത്യ 2023-2025സൈക്കിൾ ടെസ്റ്റ്‌ ചാമ്പ്യൻ ഷിപ്പ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളത് ഓസ്ട്രേലിയയാണ് . സൗത്താഫ്രിക്ക മൂന്നാമതും കിവീസ് നാലാം സ്ഥാനത്തും ഉള്ളപ്പോൾ ഇംഗ്ലണ്ട് ടീമാണ് പട്ടികയിൽ അവസാന സ്ഥാനത്ത് ഉള്ളത് ലങ്കക്ക് മുകളിൽ ഉള്ള ഏക ടീം