ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ്ഫൈനലിൽ എത്തുമോ ഇന്ത്യ 😳😳😳ചാൻസുകൾ ഇപ്രകാരം മാത്രം

2022-23 ഐസിസി ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പര കൈവിട്ടുകളഞ്ഞതോടെ പാകിസ്ഥാന്റെ ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. എന്നാൽ, പാകിസ്ഥാന്റെ ഈ പുറത്തുപോകൽ ഇന്ത്യക്ക് ഐസിസി ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഒരു വഴി തുറന്നിട്ടിരിക്കുകയാണ്. ഇന്ത്യക്ക് മുന്നിലുള്ള വഴി കഠിനമാണെങ്കിലും, ഒരു വഴി ഉണ്ട് എന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ഒരു ഊർജം നൽകുന്നുണ്ട്.

ഫൈനലിന് മുന്നേ ഇന്ത്യക്ക് ഇനി 6 ടെസ്റ്റ്‌ മത്സരങ്ങൾ ആണ് അവശേഷിക്കുന്നത്. അതിൽ രണ്ടെണ്ണം ബംഗ്ലാദേശിനെതിരെയാണ്. ബംഗ്ലാദേശിന് ഇതുവരെ ടെസ്റ്റ്‌ ഫോർമാറ്റിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും, ഇനി വരാനിരിക്കുന്ന രണ്ട് ടെസ്റ്റ്‌ മത്സരങ്ങളും ബംഗ്ലാദേശിൽ ആണെന്നത് അവർക്ക് പ്രതീക്ഷ നൽകുന്നു. മാത്രമല്ല, ബംഗ്ലാദേശിൽ അവസാനിച്ച ഏകദിന പരമ്പര ഇന്ത്യ 2-1 ന് കൈവിട്ടിരുന്നു. ഇതും ഇന്ത്യയുടെ പ്രതീക്ഷകൾക്ക് കോട്ടം വരുത്തുന്നുണ്ട്.

എന്തുതന്നെയായാലും, ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യക്ക് വിജയിക്കേണ്ടത് നിർണായകമാണ്. ശേഷം ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരെയാണ് നാല് ടെസ്റ്റ് മത്സരങ്ങൾ അവശേഷിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ഓസ്ട്രേലിയയെ നേരിടുക എന്നതായിരിക്കും ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളിയാവുക. എന്നിരുന്നാലും, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യൻ മണ്ണിൽ ആണെന്നത് ഇന്ത്യൻ ക്രിക്കറ്റ് നേരിയ ആശ്വാസം നൽകുന്നു.

അവശേഷിക്കുന്ന 6 ടെസ്റ്റ് മത്സരങ്ങളിൽ അഞ്ചെണ്ണം എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാൻ ആവുകയുള്ളൂ. നിലവിലെ ഐസിസി ടെസ്റ്റ് ചാമ്പ്യൻമാരായ ന്യൂസിലാൻഡിന്റെ ഫൈനൽ പ്രതീക്ഷകൾ ഇതിനോടകം തന്നെ അവസാനിച്ചിട്ടുണ്ട്. നിലവിൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇന്ത്യ എന്നീ ടീമുകളാണ് യഥാക്രമം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ആദ്യ നാലിൽ നിൽക്കുന്നത്. ഇംഗ്ലണ്ട്, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾ എല്ലാം ഇതിനോടകം ഫൈനൽ പ്രതീക്ഷ അവസാനിച്ചവരാണ്.

Rate this post