ഇംഗ്ലണ്ട് ജയിച്ചു ഇന്ത്യക്ക് വീണ്ടും പണി കിട്ടി 😳😳ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിൾ കണ്ടോ

ഇംഗ്ലണ്ട് – പാകിസ്ഥാൻ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയം. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 74 റൺസിനാണ് ഇംഗ്ലണ്ട് പാകിസ്താനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട്, ഒന്നാം ഇന്നിംഗ്സിൽ 657 റൺസ് ആണ് സ്കോർ ചെയ്തത്. തുടർന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാൻ, ഒന്നാം ഇന്നിംഗ്സിൽ 579 റൺസ് ആണ് സ്കോർ ചെയ്തത്.

ഇതോടെ 78 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട്, 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് സ്കോർ ചെയ്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ശേഷം 343 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്, രണ്ടാം ഇന്നിങ്സിൽ 268 റൺസ് സ്കോർ ചെയ്യാനെ സാധിച്ചുള്ളൂ. ഇതോടെ പരമ്പരയിലെ ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് 74 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ ടെസ്റ്റ് പരമ്പരയും ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായതിനാൽ, ഈ മത്സരത്തിന്റെ റിസൾട്ട് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ചലനങ്ങൾ ഒന്നും തന്നെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഉണ്ടായില്ലെങ്കിലും, ഇംഗ്ലണ്ടിനെതിരായ പരാജയം പാക്കിസ്ഥാന്റെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. പാകിസ്താനെതിരെ ജയം നേടിയ ഇംഗ്ലണ്ട് നിലവിൽ 41.67 വിജയശതമാനവുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 46.67 വിജയശതമാനം ഉള്ള പാക്കിസ്ഥാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു.

72.73 വിജയശതമാനം ഉള്ള ഓസ്ട്രേലിയ ആണ് നിലവിൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 60 വിജയശതമാനം ഉള്ള ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തും ഉണ്ട്. ശ്രീലങ്ക (53.33), ഇന്ത്യ (52.08) എന്നീ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്നു. 13.33 വിജയശതമാനം ഉള്ള ബംഗ്ലാദേശ് ആണ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത് ഉള്ളത് .

Rate this post