ഏകദിന ക്രിക്കറ്റ് നിർത്തണം 😱😱 വമ്പൻ ആവശ്യവുമായി മുൻ പാക് നായകൻ
ക്രിക്കറ്റിൽ ഏകദിന ഫോര്‍മാറ്റ് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുൻ പാക് താരം വസിം അക്രം. “ട്വന്റി ട്വന്റി ക്രിക്കറ്റിന് ശേഷം ഏകദിനങ്ങള്‍ മടുപ്പുകൾ സൃഷ്ടിക്കുന്നു. ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച തീരുമാനം തന്നെ വേദനിപ്പിക്കുന്നു. അദ്ദേഹത്തോട് യോജിക്കാതിരിക്കാനാവില്ല. ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണ്. ഏകദിന മത്സരങ്ങളിൽ താരങ്ങള്‍ ക്ഷീണിക്കുകയാണ്. അതുകൊണ്ടാണ് ട്വന്റി ട്വന്റി ക്രിക്കറ്റില്‍ താരങ്ങൾ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് ഏകദിന ഫോര്‍മാറ്റ് എടുത്ത് മാറ്റണമെന്നാണ് തന്റെ അഭിപ്രായമെന്നും വസിം അക്രം വ്യക്തമാക്കി.
ട്വന്റി ട്വന്റിയുടെ കടന്നുവരവോടുകൂടി ഏകദിന ക്രിക്കറ്റിന്റെ പ്രാധാന്യം അൽപ്പം കുറഞ്ഞിട്ടണ്ട്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. മൂന്ന് ഫോര്‍മാറ്റിലും കളിക്കാനാവുന്നില്ലെന്ന് പറഞ്ഞിട്ടാണ് ബെൻ സ്റ്റോക്സ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ ട്വന്റി ട്വന്റിയിലും ടെസ്റ്റിലും സ്റ്റോക്സ് തുടരുമെന്ന് അറിയിച്ചിരുന്നു. ഇനി വരാൻ പോകുന്ന കാലങ്ങളിൽ ക്രിക്കറ്റിൽ ട്വന്റി ട്വന്റി, ടെസ്റ്റ് തുടങ്ങിയ ഫോര്‍മാറ്റ് മാത്രമായി ചുരുങ്ങുന്നു എന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് സ്റ്റോക്സ് വിരമിക്കുകയായിരുന്നു.
ട്വന്റി ട്വന്റി ക്രിക്കറ്റ് നാല് മണിക്കൂർ കഴിഞ്ഞാൽ അവസാനിക്കും. ലോകത്തിൽ ധാരാളം ട്വന്റി ലീഗുകളുണ്ട്. ഈ ലീഗുകളിൽ നിന്നും കൂടുതല്‍ പണം ലഭിക്കുന്നു. ട്വന്റി ട്വന്റി ടെസ്റ്റ് എന്നിവ ഇല്ലെങ്കിൽ , ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഏകദിനങ്ങള്‍ കാണാൻ ആളുകൾ കുറവാണ്. ഏകദിനത്തിൽ ആദ്യ പത്തു ഓവറിന് ശേഷം സിംഗിള്‍ എടുത്ത് കളിച്ചാൽ മതി, 40 ഓവറില്‍ 200 റണ്‍സ് നേടിയതിന് ശേഷം അവസാന 10 ഓവറില്‍ അടിച്ച് കളിക്കുമെന്നും ഉള്ള ശൈലിയാണ് കാണാൻ സാധിക്കുന്നത് എന്നും അക്രം കൂട്ടിചേർത്തു.
മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചായിരുന്നു നമ്മളെല്ലാം ആശങ്കപ്പെട്ടിരുന്നു എന്നാല്‍ ഭാവിയില്‍ താരങ്ങള്‍ ഏകദിന ക്രിക്കറ്റ് മതിയാക്കുന്ന സാഹചര്യം ഉണ്ടാവുമെന്നും ഇതോടെ ഏകദിന ക്രിക്കറ്റിന്റെ ഭാവി തന്നെ വലിയ പ്രതിസന്ധിയിലാകുമെന്നും ഓജ പറഞ്ഞിരുന്നു.