പിറന്നത് നൂറ്റാണ്ടിലെ കൂട്ടുകെട്ട്… ഏഷ്യ കപ്പ് ചരിത്രത്തിലെ റെക്കോർഡ് ഇനി കിഷൻ: പാന്ധ്യക്ക് സ്വന്തം

ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. 66ന് 4 എന്ന നിലയിൽ തകർന്ന ഇന്ത്യൻ ടീമിനെ ഒരു മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ഹർദിക് പാണ്ഡ്യ കൈപിടിച്ചു കയറ്റുകയായിരുന്നു.

എന്തായാലും വലിയ അപകടത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഇഷാന്, ഹർദിക് പാണ്ഡ്യ സാധിച്ചിട്ടുണ്ട്.രോഹിത്, ശുഭ്മാൻ ഗിൽ വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർ ചെറിയ സ്കോറിന് തന്നെ കൂടാരം കയറിയപ്പോൾ ഇന്ത്യ 66ന് 4 എന്ന നിലയിൽ പതറി. അവിടെ നിന്നാണ് ഇഷാൻ കിഷൻ ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത്. നേരിട്ട ആദ്യ ബോള്‍ മുതൽ ആക്രമിച്ചു തന്നെയാണ് ഇഷാൻ കിഷൻ കളിച്ചത്. യാതൊരുവിധ സമ്മർദ്ദവുമില്ലാതെ പാകിസ്ഥാൻ ബോളർമാരെ നേരിടാൻ കിഷന് സാധിച്ചു.

Ishan Kishan and Hardik Pandya have the record 5th wicket partnership by Indians in Asia Cup

  • 138 – Kishan & Hardik v PAK, 2023
  • 133 – Dravid & Yuvraj v SL, 2004
  • 112 – Dhoni & Rohit v PAK, 2008
  • 79 – Dhoni & Rohit v SL, 2010

ഒരുവശത്ത് ഹർദിക് പാണ്ഡ്യ സ്ട്രൈക്ക് കൈമാറി സ്കോറിങ് ഉയർത്തിയപ്പോൾ മറുവശത്ത് ഇഷാൻ കിഷൻ കിട്ടിയ അവസരങ്ങളിലൊക്കെ പാകിസ്ഥാൻ ബോളർമാരെ ബൗണ്ടറി കടത്തുകയുണ്ടായി. മത്സരത്തിൽ കിഷൻ 81 പന്തുകളിൽ 82 റൺസാണ് സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു.

ഇഷാൻ കിഷൻ പുറത്തായ ശേഷവും ഹർദിക്ക് കൂടുതൽ അപകടകാരിയായി മാറി. അവസാനം ഷാഹിൻ ഷാ അഫ്രിദിയുടെ പന്തിൽ സൽമാന് ക്യാച്ച് നൽകി ഹർദിക് പാണ്ഡ്യ മടങ്ങുകയായിരുന്നു. മത്സരത്തിൽ 90 പന്തുകളിൽ 87 റൺസാണ് ഹാർദിക് നേടിയത്. ഇന്നിംഗ്സിൽ 7 ബൗണ്ടറുകളും ഒരു സിക്സറും ഉൾപ്പെട്ടു.