ലോകവോളിയിലെ ആജാനബാഹു , റോബർട്ട്ലാൻഡി സയ്‌മൺ.

0

ലോക വോളിയിലെ നമ്മുടെ സുപരിചിത മുഖങ്ങളിൽ ഒന്നാണ് റോബെർട്ലാൻഡി സയ്‌മൺ എന്ന ക്യൂബൻ താരത്തിന്റേതു ,പെട്ടെന്ന് ശ്രദ്ധിക്കപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ ശരീരപ്രകൃതം തന്നെയാണ് ,നൂറ്റിപതിനാല് കിലോയും , രണ്ടു മീറ്ററിൽ അധികം നീളവുമുള്ള സയ്‌മൺ ഇന്റർനാഷണൽ മത്സരങ്ങളിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു , അഞ്ചു വര്ഷം ക്യൂബയെന്ന രാജ്യത്തിന്റെ നായകാനായി കളിച്ച താരം തന്റെ പതിനേഴാം വയസ്സിൽ തന്നെ ക്യൂബൻ ദേശീയ ടീമിലെത്തി ,നോർത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ രണ്ടു തവണ ക്യൂബയെ ജേതാക്കളാക്കിയത് സയ്‌മൺ ആയിരുന്നു ,2010 ലോക ചാംപ്യൻഷിപ്പിലായിരുന്നു സയ്‌മൺ ന്റെ ഇന്റർനാഷണൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം , ഫൈനലിൽ ബ്രസീലിനോട് തോറ്റെങ്കിലും ആ ചാമ്പ്യൻഷിപ്പിലെ മികച്ച മിഡിൽ ബ്ലോക്കർക്കുള്ള പുരസ്കാരവും വെള്ളിമെഡലും റോബെർട്ലണ്ടി സയ്‌മൺ നും ക്യൂബയും സ്വന്തമാക്കി .

ക്യൂബ ,സൗത്ത് കൊറിയ ,ബ്രസീൽ ,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വമ്പൻ ലീഗുകളിൽ കളിച്ചു പരിചയമുണ്ട് സയ്‌മൺ ണ് , ബ്രസീലിയൻ ക്ലബ് സദാ കൃസരിയോക്കൊപ്പം വേൾഡ് ക്ലബ് ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട് 33 കാരൻ , നിലവിൽ ഇറ്റാലിയൻ ക്ലബ് ലുബെ ക്കൊപ്പമാണ് സയ്‌മൺ കളിക്കുന്നത് , ലുബെ ക്കൊപ്പം മറ്റൊരു ലോക ക്ലബ് ചാമ്പ്യൻഷിപ്പ് കൂടി സയ്‌മൺ കഴിഞ്ഞ സീസണിൽ നേടി , 387 മീറ്റർ ഉയരെ നിന്ന് തൊടുക്കുന്ന പെടുന്നനെയുള്ള അറ്റാക്കുകളാണ് സയ്‌മൺ സയ്‌മൺ ന്റെ പ്ലസ് പോയന്റ് , ബ്ലോക്കുകളും മണിക്കൂറിൽ ,നൂറ്റിപ്പത്തു കിലോമീറ്റർ വേഗത്തിൽ ചീറിപ്പായുന്ന സർവുകളും സയ്‌മൺ നെ കൂടുതൽ അപകടകാരിയാക്കുന്നു