വോളീബോൾ കോർട്ടിലെ വ്യത്യസ്തമായ റെക്കോർഡുകൾ

0

വോളി കോർട്ടിൽ ഓരോ ചാമ്പ്യൻഷിപ്പിന് ശേഷം പുതിയ റെക്കോർഡുകൾ പിറക്കുന്നത് കാണാം .വ്യക്തിഗത ,ടീമിനത്തിലുള്ളതുമായ നിരവധി റെക്കോർഡുകൾ ഓരോ വർഷവും തിരുത്തിയെഴുതാറുണ്ട് . വോളിബോളിലെ വ്യത്യസ്തമായ കുറച്ചു റെക്കോർഡുകൾ പരിശോധിക്കാം.

വോളിബാളിലെ ഏറ്റവും ദൈർഘ്യമേറിയ സെറ്റ്


2013 ലെ കൊറിയൻ ലീഗിൽ എയർ ജംബോസ് – റഷ് & ക്യാഷും തമ്മിൽ നടന്ന മത്സരത്തിലാണ് വോളിബാൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സെറ്റിന് സാക്ഷ്യം വഹിച്ചത്. ആദ്യ രണ്ട് സീറ്റും സ്വന്തമാക്കി ടീം ജംബോസ് 2-0ന് മുന്നിലെത്തി. മൂന്നാമത്തെ സീറ്റും അനായാസം നേടി മത്സരം സ്വന്തമാക്കാൻ ഇറങ്ങിയ ജംബോസിനെതിരെ റഷ് & ക്യാഷും പൊരുതി നിന്നു ഒരു മണിക്കൂർ നീണ്ട മൂന്നാം സെറ്റ് അവസാനിച്ചത് 56 -54 എന്ന സ്കോറിനായിരുന്നു അത് ഏറ്റവും ദൈർഘ്യമേറിയ സെറ്റിൽ ലോക റെക്കോർഡായി. സ്കോർ (25:22, 25:23, 56:54)

ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ താരം


സാധാരണയായി ഒരു വോൾ ഇത്തരം ഒരു മത്സരത്തിൽ 20 മുതൽ 25 പോയിന്റ് വരെയാണ് നേടാറുള്ളത്. എന്നാൽ കൊറിയൻ ലീഗിൽ 2013 ഏപ്രിൽ 21 ന് ഡെയ്‌ജിയൻ സാംസങ് ബ്ലൂഫാങ്‌സ്- ഒസാക്ക ബ്ലേസേഴ്‌സ് സകായ് മത്സരത്തിൽ ക്യൂബൻ താരം ലിയോനാർഡോ ലെയ്‌വ മാർട്ടിനെസ് 59 പോയിന്റുകളാണ് നേടിയത്. അദ്ദേഹത്തിന്റെ 59 അറ്റാക്കുകളിൽ നിന്നും 57 പോയിന്റുകൾ കരസ്ഥമാക്കി. രസകരമായ കാര്യം മത്സരത്തിൽ അദ്ദേഹത്തിന്റെ ടീം 2 -3 പരാജയപെട്ടു. നിലവിൽ യുഎഇ ക്ലബ് അൽ ജസീറയുടെ താരമാണ് ലിയോനാർഡോ .

ഏറ്റവും ദൈർഘ്യം കുറഞ്ഞ സെറ്റ്


2018 ലെ ലോക ചാമ്പ്യൻഷിപ്പിൽ റഷ്യയും ട്യുണീഷ്യയും തമ്മിൽ നടന്ന മത്സരത്തിലെ രണ്ടാം സെറ്റാണ്‌ വോളിബാൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ സെറ്റ് . റഷ്യ 3 -0 ജയിച്ച മത്സരത്തിലെ രണ്ടാമത്തെ സെറ്റിൽ 25 -6 എന്ന സ്കോറിനാണ് ടുണീഷ്യ പരാജയപ്പെട്ടത്. ലോക ചാമ്പ്യൻഷിപ്പിലെ ഏറ്റവും കുറഞ്ഞ സമയം എടുത്ത സെറ്റും ഇതാണ്.പ്യൂർട്ടോ റിക്കോയെ 25: 8 ന് തോൽപ്പിച്ച യുഎസ്എയുടെ റെക്കോർഡാണ് റഷ്യ തകർത്തത്.

ഏറ്റവും കൂടുതൽ കാണികൾ


ഇൻഡോർ കളിയായ വോളിബാളിൽ 5000 മുതൽ 10000 വരെയുള്ള ആരാധകരാണ് സ്റ്റേഡിയത്തിൽ എത്താറുള്ളത്. ഫുട്ബോളിലെയോ, ബേസ്ബോളിലെയോ പോലെ കാണികളെ വോളിബാളിൽ കാണാറില്ല. 2014 ൽ പോളണ്ടിലെ വാർസോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലാണ് ഏറ്റവും കൂടുതൽ കാണികൾ വന്നതിനുള്ള ലോക റെക്കോർഡ്. പോളണ്ട്-സെർബിയ ഉദ്ഘാടന മത്സരം കാണാൻ 63.000 ആരാധകരാണ് തടിച്ചു കൂടിയത്. മത്സരത്തിൽ പോളണ്ട് 3: 0 ന് വിജയിച്ചു.

ഒരു കളിയിൽ ഏറ്റവും കൂടുതൽ എയ്സുകൾ


ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഏസുകൾ അടിച്ചതിന്റെ റെക്കോർഡ് ഫ്രഞ്ച് സൂപ്പർ താരം ഇയർവിൻ എൻ ഗാപെത്തിന്റെ പേരിലാണ്. ഇറ്റാലിയൻ ലീഗിൽ മോഡേണാക്കി വേണ്ടി കളിക്കുമ്പോളാണ് എൻ ഗാപെത്തിന്റെ 12 എയ്‌സ്‌ ഔദ്യോകികമായുള്ള റെക്കോർഡ് പിറക്കുന്നത്. തുടർച്ചയായ എയ്സുകളുടെ റെക്കോർഡ് ഓസ്‌ട്രേലിയൻ താരം സാമുവൽ വാക്കറുടെയും, ജപ്പാൻ താരം യുജി നിഷിദയുടെയും പേരിലാണ് 7 എയ്സുകൾ.

എക്കാലത്തെയും മികച്ച വോളിബോൾ ജമ്പർ


ലോക വോളി ചരിത്രത്തിലെ ഇതിഹാസ താരമായ ലിയോൺ മാർഷലാണ് വോളി ചരിത്രത്തിലെ ഏറ്റവും മികച്ച ജമ്പർ(389 സെ.മീ), മാതേജ് കാജിസ്‌കി (380 സെ.മീ), മാസിജ് മുസാജ് (389 സെ.മീ) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. എന്നാൽ ക്യൂബൻ താരം മൈക്കൽ കാർഡോണയുടെ പേരിലാണ് അനൗദ്യോഗിക ലോക റെക്കോർഡ് 404 സെ. മീ .202 സെന്റിമീറ്റർ (6.6 അടി) മാത്രം ഉയരമുള്ള കാർഡോണയുടെ ജമ്പ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

Maikel Cardona (Cuba)