കുഞ്ഞൻമാരുടെ ന ടുവൊടിച്ചു വനിതാ ടീം : സെമിയിലേക്ക് രാജകീയ എൻട്രി
കായിക പ്രേമികൾ എല്ലാം തന്നെ വളരെ അധികം ആകാംക്ഷപൂർവ്വം നോക്കി കാണുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസിലെ വുമണ്‍സ് ക്രിക്കറ്റ് ഇനത്തിൽ ഇന്ത്യൻ ടീമിന് തുടര്‍ച്ചയായ രണ്ടാം ജയംഇന്നലെ നടന്ന നിർണായക മാച്ചിൽ കുഞ്ഞൻമാരായ ബാര്‍ബഡോസിനെയാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്ത്.100 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യൻ വനിതാ ടീം സ്വന്തമാക്കിയത് .
ഇന്നലത്തെ ജയത്തോടെ കോമൺവെൽത്ത് ഗെയിംസ് ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് ടീം ഇന്ത്യ പ്രവേശനം നേടി. ജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങിയ ടീം ഇന്ത്യക്ക് മുൻപിൽ ഒരിക്കൽ പോലും ബാർബഡോസിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 20 ഓവറിൽ 163 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ബാർബഡോസ് ബാറ്റിങ് നിര അതിവേഗം തകർന്നു.20 ഓവറിൽ എട്ട് വിക്കെറ്റ് നഷ്ടത്തിൽ 62 റൺസാണ് അവർ നേടിയത്. വമ്പൻ ജയം ഇന്ത്യൻ ടീമിന് സെമി ഫൈനൽ പ്രവേശനം സാധ്യമാക്കി. ഇന്ത്യൻ വനിതകൾ സ്വർണ്ണമാണ് പ്രതീക്ഷിക്കുന്നത്.
എതിരാളികളെ ബൌളിംഗ് മികവിനാൽ ടീം ഇന്ത്യ തോൽപ്പിച്ചപ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായത് 4 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ എറിഞ്ഞിട്ട രേണുക സിംഗ് ആണ്.രണ്ട് ബാർബഡോസ് താരങ്ങൾ മാത്രമാണ് ബാറ്റിങ്ങിൽ സ്കോർ രണ്ടക്കം കടന്നത്. രേണുക സിംഗ് കൂടാതെ ഇന്ത്യക്കായി മേക്ന സിംഗ്, സ്നേഹ റാണ എന്നിവർ ഓരോ വിക്കെറ്റ് വീതം വീഴ്ത്തി.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി തിളങ്ങിയത് ജമീമ റോഡ്രിഗസാണ്. മറ്റൊരു മനോഹരമായ ഫിഫ്റ്റി നേടിയ താരം വെറും 46 പന്തില്‍ 6 ഫോറും ഒരു സിക്സും അടക്കമാണ് പുറത്താകാതെ 56 റൺസ് അടിച്ചെടുത്തത്.ഗ്രൂപ്പ് എയിൽ രണ്ട് ജയമാണ് ഇന്ത്യൻ ടീം നേടിയത് എങ്കിൽ മൂന്നിൽ മൂന്നും ജയിച്ച ഓസ്ട്രേലിയൻ വനിതാ ടീം ഗ്രൂപ്പ് ചാമ്പ്യൻമാരായി.