ഇന്ത്യയെ വീഴ്ത്താൻ സൂപ്പർ ടീമുമായി വെസ്റ്റ് ഇൻഡീസ്!! സൂപ്പർ ആൾറൗണ്ടർ & സർപ്രൈസ് താരവും ടീമിൽ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് എതിരായ ഏകദിന, ടി :20 പരമ്പരകൾ അവസാനിച്ചപ്പോൾ വെസ്റ്റ് ഇൻഡീസ് എതിരെയുള്ള ലിമിറ്റെഡ് ഓവർ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. 5 ടി :20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യൻ ടീം വിൻഡീസ് എതിരെ കളിക്കുക

നേരത്തെ തന്നെ വിൻഡീസ് എതിരായ ഏകദിന പരമ്പരക്കും ടി :20 പരമ്പരക്കുമുള്ള ടീമിനെ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് പ്രഖ്യാപിച്ചുവെങ്കിൽ ഇപ്പോൾ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഏകദിന സ്‌ക്വാഡാണ് ചർച്ചയായി മാറുന്നത്. നിക്കോളാസ് പൂരന്റെ നേതൃത്വത്തിലാണ് വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യക്ക് എതിരെ കളിക്കുക. ബംഗ്ലാദേശ് എതിരായ ഏകദിന പരമ്പരയിൽ 3-0ന് തോറ്റ ശേഷമാണ് വിൻഡീസ് ടീമിന്റെ വരവ്. അതിനാൽ തന്നെ സ്റ്റാർ ആൾറൗണ്ടർ ജെയ്സൻ ഹോൾഡർക്ക്‌ ഇന്ത്യക്ക് എതിരായ ടീമിൽ അവസരം ലഭിച്ചു.

താരം നേരത്തെ ബംഗ്ലാദേശ് എതിരായ പരമ്പരയിൽ കളിച്ചിരുന്നില്ല. കൂടാതെ ചില യുവ താരങ്ങൾക്കും വെസ്റ്റ് ഇൻഡീസ് 13 അംഗ സ്‌ക്വാഡിൽ സ്ഥാനമുണ്ട്.അതേസമയം ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിക്കുമ്പോൾ മലയാളി താരമായ സഞ്ജു ടീമിലേക്ക് സ്ഥാനം നേടി. കൂടാതെ രോഹിത് ശർമ്മ, റിഷാബ് പന്ത്, ബുമ്ര എന്നിവർക്ക്‌ വിശ്രമം അനുവദിച്ചപ്പോൾ ടി :20 ടീം ഇറങ്ങുന്ന രോഹിത് ശർമ്മ ക്യാപ്റ്റൻസിയിൽ തന്നെ

ഇന്ത്യക്ക് എതിരായ വെസ്റ്റ് ഇൻഡീസ് സ്‌ക്വാഡ് :Nicholas Pooran (C), Shamarh Brooks, Brandon King, Rovman Powell, Keacy Carty, Kyle Mayers, Jason Holder, Gudakesh Motie, Keemo Paul, Shai Hope, Akeal Hosein, Alzarri Joseph, Jayden Seales.

ഇന്ത്യൻ ഏകദിന സ്‌ക്വാഡ് :Shikhar Dhawan (C), Ruturaj Gaikwad, Shubman Gill, Suryakumar Yadav, Shreyas Iyer, Deepak Hooda, Ravindra Jadeja, Axar Patel, Ishan Kishan, Sanju Samson, Shardul Thakur, Yuzvendra Chahal, Avesh Khan, Prasidh Krishna, Mohammed Siraj, Arshdeep Singh