ഇന്ത്യയിൽ പന്തെറിയുന്നതിനേക്കാൾ നല്ലത് സഹതാരങ്ങൾക്ക് കാപ്പി ഉണ്ടാക്കി നൽകുന്നതാണ് ; ഇന്ത്യൻ പിച്ചിനെ വിമർശിച്ച് ഇംഗ്ലീഷ് പേസർ

ഐപിഎല്ലിനൊരുക്കിയ ഇന്ത്യൻ പിച്ചുകളെ വിമർശിച്ച് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന്റെ ഇംഗ്ലീഷ് പേസർ ഡേവിഡ് വില്ലി. ഇന്ത്യയിലെ പിച്ചുകളിൽ പവർപ്ലേ ഓവറുകളിൽ പന്തെറിയുന്നതിനേക്കാൾ നല്ലത് സഹതാരങ്ങൾക്ക് പന്തെറിയുകയാണെന്ന് ഓൾറൗണ്ടർ ഡേവിഡ് വില്ലി പറഞ്ഞു. പേസും ബൗൺസും കുറവുള്ള, ബാറ്റിംഗിന് തുണയായ ഇന്ത്യയിൽ പേസ് ബൗളർമാർക്ക് കാര്യമായ പിന്തുണ ലഭിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇംഗ്ലീഷ് ബൗളർ ഡേവിഡ് വില്ലിയെപ്പോലുള്ളവർ പേസും ബൗൺസും ഉപയോഗിച്ച് പിച്ചുകളിൽ ബൗളിംഗ് പരിശീലിക്കുന്നവരാണ്. എന്നാൽ, ഇന്ത്യയിലെ പിച്ചുകളിലേക്ക് വരുമ്പോൾ അവരുടെ പ്രകടനം മങ്ങുന്നു. സാഹചര്യവുമായി പൊരുത്തപ്പെടാൻ വിദേശ പേസർമാർക്ക് കഴിയുന്നില്ല. ഈ സാഹചര്യമാണ് വില്ലി വിശദീകരിക്കാൻ ശ്രമിച്ചത്.ടൂർണമെന്റിലെ ആർസിബിയുടെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ വില്ലി മൂന്ന് ഓവറിൽ വിക്കറ്റൊന്നും നേടാതെ 28 റൺസ് വഴങ്ങിയിരുന്നു.

എന്നാൽ, കൊൽക്കത്തക്കെതിരായ രണ്ടാം മത്സരത്തിൽ വില്ലിയുടെ പ്രകടനം മെച്ചപ്പെട്ടു. രണ്ടോവറിൽ ഏഴ് റൺസ് മാത്രമാണ് കെകെആറിനെതിരെ നടന്ന മത്സരത്തിൽ വില്ലി വഴങ്ങിയത്.ഏറ്റവും ഒടുവിൽ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വില്ലി 29 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

എന്നാൽ, വില്ലി കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു അഭിമുഖത്തിൽ, ഇന്ത്യയിൽ പവർ പ്ലേയിൽ ബൗൾ ചെയ്യാനാണോ കാപ്പി ഉണ്ടാക്കാനാണോ എളുപ്പം എന്ന് അവതാരകൻ വില്ലിയോട് ചോദിച്ചു. ‘ടീമിലെ എല്ലാവർക്കും കാപ്പി ഉണ്ടാക്കാൻ എളുപ്പമാണ്,” എന്ന് വില്ലി മറുപടി നൽകി. ബാറ്റിംഗിനെ സഹായിക്കുന്ന കുറഞ്ഞ പേസും ബൗൺസും ഉള്ള ഇന്ത്യൻ പിച്ചുകളിൽ പേസ് ബൗളർമാർക്ക് വിക്കറ്റുകളിൽ കാര്യമായ പിന്തുണ ലഭിക്കുന്നില്ല എന്നാണ് വില്ലി വ്യക്തമാക്കുന്നത്.