വിവാദ റൺ ഔട്ട് 😱😱ഞെട്ടി തരിച്ച് വില്യംസൺ!! തുള്ളിചാടി വിരാട് കോഹ്ലി
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ 2022-ലെ 54-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ വലിയ തിരിച്ചടി. ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസിന്റെ (73*) ബാറ്റിംഗ് കരുത്തിൽ ആർസിബി ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ എസ്ആർഎച്ചിന് ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി.
അഭിഷേക് ശർമ്മയും ക്യാപ്റ്റൻ കെയ്ൻ വില്യംസണും ചേർന്ന് പതിവ് പോലെ എസ്ആർഎച്ച് ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. എന്നാൽ, പതിവിൽ നിന്ന് വ്യത്യസ്തമായി ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് ഇന്നിംഗ്സിന്റെ ആദ്യ ഓവർ ഗ്ലെൻ മാക്സ്വെല്ലിനെ ഏൽപ്പിച്ചു. ഓവറിലെ ആദ്യ ഡെലിവറി, മാക്സ്വെൽ ഒരു ലെങ്ത് ബോൾ ഓഫ്സൈഡിൽ എറിഞ്ഞു, അഭിഷേക് ശർമ്മ അത് കവറിലേക്ക് പഞ്ച് ചെയ്ത് അതിവേഗ സിംഗിളിനായി പോയി.
അഭിഷേകിന്റെ പ്രവർത്തിയോട് വില്യംസൺ പ്രതികരിച്ചെങ്കിലും വേഗത്തിൽ ബോൾ ശേഖരിച്ച ഫീൽഡർ ഷഹബാസ് അഹമ്മദ് പന്ത് എടുത്ത് സ്ട്രൈക്കർ എൻഡിലേക്ക് എറിഞ്ഞു. പന്ത് പിടിച്ചെടുത്ത വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് റൺഔട്ടാക്കിയതായിയാണ് ആദ്യം തോന്നിപ്പിച്ചതെങ്കിലും, റിപ്ലൈ ദൃശ്യങ്ങളിൽ ഷഹബാസ് അഹമ്മദിന്റെ ത്രോ ഡയറക്റ്റ് ഹിറ്റായി സ്റ്റംപിൽ തട്ടിയെന്ന് വ്യക്തമായി.
🤣🤣😱 pic.twitter.com/XnY4UAejMd
— king Kohli (@koh15492581) May 8, 2022
എന്നിരുന്നാലും, റീപ്ലേകളിൽ വില്യംസൺ കൃത്യസമയത്ത് ക്രീസിലെത്തിയോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സമയമെടുത്തു. തേർഡ് അമ്പയർ ഒന്നിലധികം തവണ റീപ്ലേ വിശകലനം ചെയ്ത ശേഷം, വില്യംസണിന്റെ ബാറ്റ് ഒരു പോയിന്റ് വ്യത്യാസത്തിൽ ക്രീസ് കടന്നില്ലെന്ന് തേർഡ് അമ്പയർ ഡിസിഷൻ എടുത്തു. അതോടെ ആദ്യ പന്തിൽ തന്നെ നിർഭാഗ്യംക്കൊണ്ട് ഡയമണ്ട് ഡക്കിന് പുറത്താകാനായിരുന്നു എസ്ആർഎച്ച് ക്യാപ്റ്റന്റെ വിധി. അതേ ഓവറിലെ അഞ്ചാം ബോളിൽ ഓപ്പണർ അഭിഷേക് ശർമ്മയെ (0) മാക്സ്വെൽ ബൗൾഡ് ചെയ്ത് പുറത്താക്കി.