സഞ്ജുവിനെ അവർക്ക് ആവശ്യമില്ല 😵‍💫😵‍💫കാരണം ഇതെല്ലാം??| Sanju Samson This Latest Update

Sanju Samson This Latest Update;സഞ്ജു സാംസൺ തുടർച്ചയായി ദേശീയ ക്രിക്കറ്റ് ടീമിൽനിന്ന് തഴയപ്പെടുന്നു എന്നത് വളരെ കാലമായി ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് നിലനിൽക്കുന്ന ഒരു ചർച്ച വിഷയമാണ്. ഐപിഎൽ സീസണുകളിലെ മികച്ച പ്രകടനം, അന്താരാഷ്ട്ര ഏകദിന ഫോർമാറ്റിൽ 60-ന് മുകളിൽ ശരാശരി, ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം, എല്ലാം ഉണ്ടായിട്ടും 2015 മുതൽ ദേശീയ തലത്തിൽ പരിഗണനയിലുള്ള സഞ്ജുവിന് ഇന്ത്യൻ ടീമിനായി കളിക്കാൻ ലഭിച്ച അവസരം വളരെ കുറവാണ്.

പ്രധാനമായും മൂന്ന് കാരണങ്ങൾ ആണ് ഇതിന് ഉള്ളത്. അതിൽ ഒന്ന്, മുൻ ദേശീയ ചീഫ് സെലക്ടർ ചേതൻ ശർമ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതായത്, മലയാളിയായ സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ ദേശീയ സെലക്ടർമാർക്ക് ആർക്കും തന്നെ താല്പര്യമില്ല. പലപ്പോഴും, സഞ്ജുവിന്റെ പേര് ആരും തന്നെ നിർദ്ദേശിക്കാറുപോലുമില്ല എന്നും ചേതൻ ശർമ വെളിപ്പെടുത്തിയിരുന്നു. ആരാധകരോക്ഷം പരിഗണിച്ചാണ്, വല്ലപ്പോഴും സഞ്ജുവിന് ടീമിൽ അവസരം ലഭിക്കുന്നത് എന്നും മുൻ സെലക്ടറുടെ വാക്കുകളിൽ പ്രകടമാണ്.

കേരള താരങ്ങൾക്ക് ശുപാർശക്കാരില്ല എന്നതാണ് മറ്റൊരു കാരണം. സഞ്ജുവിന്റെ കേരളത്തിന് വേണ്ടിയുള്ള പ്രകടനങ്ങൾ ഒന്നും തന്നെ ദേശീയ സെലക്ടർമാർ പരിഗണിക്കുന്നില്ല എന്ന് തന്നെ വേണം പറയാൻ. സഞ്ജുവിന്റെ ഐപിഎൽ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ആദ്യമായി ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചത്. സഞ്ജുവിനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത് മുൻ ഇന്ത്യൻ താരം ശ്രീശാന്ത് ആയിരുന്നു. എന്നാൽ, ദേശീയ ടീമിലേക്ക് തുടർച്ചയായി നിർദ്ദേശിക്കാനും മറ്റും കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്തുനിന്നു പോലും ആരുംതന്നെ തയ്യാറാകുന്നില്ല, അല്ലെങ്കിൽ ബിസിസിഐയിൽ അവർക്ക് അതിനുള്ള സ്വാധീനമില്ല എന്ന് പറയാം.

വിക്കറ്റ് കീപ്പർമാർ തമ്മിലുള്ള മത്സരമാണ് മറ്റൊരു കാരണം. ഋഷഭ് പന്ത്, ഇഷാൻ കിഷൻ, കെഎൽ രാഹുൽ എന്നിവരോടൊപ്പം ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇന്ത്യൻ ടീമിൽ എത്തുന്നതിനായി സഞ്ജുവിന് മത്സരിക്കേണ്ടതുണ്ട്. ഇതും സഞ്ജുവിന് ദേശീയ ടീമിൽ അവസരങ്ങൾ കുറയുന്നതിനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തുതന്നെയായാലും, സഞ്ജുവിന്റെ കഴിവിനുള്ള അംഗീകാരം അദ്ദേഹത്തിന് ലഭിക്കും എന്ന് തന്നെ പറയാം.Sanju Samson This Latest Update

Rate this post