മോർഗൻ പകരം ആരാകും നായകൻ :കൊൽക്കത്ത ടീമിന്റെ സാധ്യതകൾ ഇപ്രകാരം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ബിസിസിഐ മെയ്‌ ആദ്യവാരം പാതിവഴിയിൽ പൂർണ്ണമായി നിർത്തിവെക്കുവാൻ തീരുമാനിച്ചത് ആരാധകരെ എല്ലാം വളരെയേറെ നിരാശയിലാക്കിയിരുന്നു എന്നാൽ സെപ്റ്റംബർ :ഒക്ടോബർ മാസം സീസണിലെ അവശേഷിക്കുന്ന എല്ലാ ഐപിൽ മത്സരങ്ങളും നടത്തുവാൻ ബിസിസിഐ ആലോചനകൾ ഇപ്പോൾ നടത്തുന്നുണ്ട്. വൈകാതെ യുഎയിൽ നടക്കുന്ന ശേഷിക്കുന്ന ഐപിഎല്ലിനെ കുറിച്ച് ബിസിസിഐ അറിയിപ്പ് ഉണ്ടാകും.

എന്നാൽ ക്രിക്കറ്റ്‌ ആരാധകർക്കും ഒപ്പം മിക്ക ഐപിൽ ടീമുകൾക്കും ആശങ്ക സമ്മാനിച്ച് വിദേശ താരങ്ങൾ പലരും ശേഷിക്കുന്ന സീസൺ കളിക്കുവാൻ വരില്ല എന്നാണ് സൂചന. ഇംഗ്ലണ്ടിലെ ഒരു താരവും ഈ സീസൺ ഐപിൽ ഇനി കളിക്കില്ലയെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡിപ്പോൾ അറിയിക്കുന്നത്. ഒപ്പം ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ താരങ്ങളും വരുന്നതിൽ ആശയകുഴപ്പം ഇപ്പോഴും തുടരുകയാണ്.

ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം ഏറ്റവും കൂടുതൽ ബാധിക്കുന്ന ടീമാണ് മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ തുടങ്ങിയ സ്റ്റാർ താരങ്ങൾ കളിക്കുന്ന ടീമാണത്. ഒപ്പം കൊൽക്കത്ത നൈറ്റ്‌ റൈഡർസ് ടീമിന് അവരുടെ നായകൻ മോർഗന്റെ സേവനവും നഷ്ടമാകുവാൻ വളരെ സാധ്യതയുണ്ട്.

ഒരുവേള മോർഗൻ സീസണിലെ എല്ലാ ശേഷിക്കുന്ന മത്സരങ്ങളും കളിക്കില്ല എന്നാണേൽ ഒരിക്കൽ കൂടി വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് കൊൽക്കത്ത ടീമിന്റെ ക്യാപ്റ്റൻസി റോളിൽ എത്തും. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ ടീമിനെ നയിച്ച അനുഭവസമ്പത്ത് ദിനേഷ് കാർത്തിക്കിനുണ്ട്. കൂടാതെ ടീമിൽ മറ്റ് ചില പ്രമുഖ താരങ്ങളെ എത്തിക്കുവാനും ടീം മാനേജ്മെന്റ് ആലോചനയുണ്ട്.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications