
തൂപ്പു ജോലിക്കാരനായ റിങ്കു സിംഗ് ഇന്ന് ഷാരൂഖ് ഖാന്റെ ഹീറോ ; റിങ്കുവിന്റെ ജീവിത കഥ അറിയാം
ഗുജറാത്തിനെതിരെ അവിശ്വസനീയമായ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ടതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്ന വിജയമാണ് മത്സരത്തിൽ കൊൽക്കത്ത നേടിയത്. അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ ആവശ്യമായിരുന്നത് 29 റൺസ് ആയിരുന്നു. എന്നാൽ തുടർച്ചയായി 5 സിക്സറുകൾ പായിച്ച് റിങ്കുസിംഗ് കൊൽക്കത്തയുടെ വിജയശിൽപിയായി മാറുകയായിരുന്നു. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും നാടകീയമായ ഫിനിഷാണ് മത്സരത്തിൽ നടന്നത്. ഈ മികവിൽ ഗുജറാത്ത് ഉയർത്തിയ 204 എന്ന വമ്പൻ സ്കോർ കൊൽക്കത്ത മറികടക്കുകയായിരുന്നു.
അവസാന ഓവറിൽ 29 റൺസ് ആയിരുന്നു കൊൽക്കത്തക്ക് വിജയിക്കാൻ വേണ്ടത്. മത്സരത്തിൽ ആരും തന്നെ പ്രതീക്ഷ വെയ്ച്ചിരുന്നില്ല. ഓവറിലെ ആദ്യ പന്തിൽ ഉമേഷ് യാദവ് ഒരു സിംഗിൾ നേടി. ശേഷം തുടർച്ചയായി മൂന്നു പന്തുകൾ റിങ്കു സിംഗ് സിക്സറിന് പായിച്ചു. ഇതിനുശേഷമാണ് കൊൽക്കത്ത ക്യാമ്പിൽ പ്രതീക്ഷകൾ ഉയർന്നത്. ശേഷം അടുത്ത രണ്ടു പന്തുകൾ കൂടി സിക്സർ പായിച്ച റിങ്കു സിംഗ് അവിശ്വസനീയമായ രീതിയിൽ കൊൽക്കത്തയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. മത്സരത്തിൽ മൂന്നു വിക്കറ്റുകൾക്കാണ് കൊൽക്കത്ത വിജയം കണ്ടത്.

ബാറ്റിംഗിനു പുറമെ ഫീൽഡിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന റിങ്കു സിംഗിനെ 80 ലക്ഷം രൂപയ്ക്കാണ് ഐപിഎൽ താരലേലത്തിൽ കെകെആർ സ്വന്തമാക്കിയത്. തന്റെ ജീവിതത്തിൽ നേട്ടങ്ങളുടെ ഉന്നതിയിൽ എത്തി നിൽക്കുന്ന ഈ സമയത്ത്, അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലേക്ക് നമുക്ക് ഒന്നു തിരിഞ്ഞു നോക്കാം. 1997-ൽ ഉത്തർപ്രദേശിലാണ് റിങ്കുവിന്റെ ജനനം.പിതാവ് ഗ്യാസ് ഏജൻസിയിൽ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുന്നു.
— Cricket Trolls (@CricketTrolls8) April 9, 2023
പിതാവിന്റെ പ്രതിമാസം വരുന്ന 7000 രൂപ വരുമാനത്തിൽ 9 അംഗങ്ങൾ അടങ്ങുന്ന കുടുംബം പ്രയാസകരമായ ജീവിതം നയിക്കുന്നതിന് ഇടയിലാണ് ഒമ്പതാംക്ലാസിൽ റിങ്കു പരാജയപ്പെടുന്നത്. അതോടെ, ഒമ്പതാംക്ലാസിൽ പഠനം നിർത്തിയ റിങ്കു, തൂപ്പ് ജോലിക്ക് പോയി തുടങ്ങി. ശേഷം ഓട്ടോ ഡ്രൈവർ ആയി റിങ്കു വർഷങ്ങളോളം തന്റെ കുടുംബത്തിനുവേണ്ടി അധ്വാനിച്ചു. അതിനിടയിൽ തന്റെ മനസ്സിലുണ്ടായിരുന്ന ക്രിക്കറ്റ് മോഹങ്ങൾ തന്റെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി റിങ്കു ഇപ്പോൾ സഫലമാക്കിയിരിക്കുകയാണ്.