
പേരുകൊണ്ടും പ്രവർത്തികൊണ്ടും വ്യത്യസ്തൻ!! ചെന്നൈ സൂപ്പർ കിങ്‌സിന്റെ പുതിയ കണ്ടെത്തൽ | Chennai Super Kings IPL 2023
Chennai Super Kings IPL 2023:ഐപിഎൽ 2023-ലെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് 5 വിക്കറ്റ് പരാജയം വഴങ്ങിയപ്പോൾ, അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് സിഎസ്കെയുടെ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന്റെ മോശം പ്രകടനം ആയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 179 റൺസ് വിജയലക്ഷ്യം ഉയർത്തിയെങ്കിലും, നാല് ബോളുകൾ ശേഷിക്കേ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യം മറികടക്കുകയായിരുന്നു.
എന്നിരുന്നാലും, സിഎസ്കെ ബൗളർമാരിൽ ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് രാജ്വർധൻ ഹംഗർഗേക്കർ. തന്റെ പേര് കൊണ്ട് തന്നെ ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ ആകർഷനായ ഹംഗർഗേക്കർ, ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലൂടെ തന്റെ ബൗളിംഗ് ആക്ഷൻ കൊണ്ടും ശ്രദ്ധിക്കപ്പെടുകയായിരുന്നു. വളരെ മിതത്വം പാലിച്ച്, വേഗത കുറഞ്ഞ റൺ അപ്പ് ആണ് ഹംഗർഗേക്കറിന്റെ പ്രത്യേകതകളിൽ ഒന്ന്. റൺ അപ്പ് വേഗത കുറഞ്ഞത് ആണെങ്കിലും, ഹംഗർഗേക്കറുടെ ബൗളിംഗ് ആക്ഷൻ ജസ്‌പ്രീത് ബുമ്രയേ ഓർമ്മിപ്പിക്കുന്നതാണ്.
താരതമ്യേനെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നിരയിൽ ഹംഗർഗേക്കർ തന്നെയാണ് മികച്ച രീതിയിൽ പന്തെറിഞ്ഞത്. 4 ഓവറിൽ 9.00 എക്കോണമി റേറ്റിൽ 36 റൺസ് വഴങ്ങിയ ഹംഗർഗേക്കർ 3 വിക്കറ്റുകൾ വീഴ്ത്തി. അപകടകാരിയാകും എന്ന് തോന്നിപ്പിച്ച ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ വ്രിദ്ധിമാൻ സാഹയെ (25) പുറത്താക്കി ചെന്നൈയ്ക്ക് ആദ്യ ബ്രേക്ക് നൽകിയത് ഹംഗർഗേക്കർ ആയിരുന്നു.
തുടർന്ന്, സായ് സുദർശൻ (22), വിജയ് ശങ്കർ (27) എന്നിവരുടെ വിക്കറ്റുകളും ഹംഗർഗേക്കർ വീഴ്ത്തി. 20-കാരനായ ഹംഗർഗേക്കർ, നേരത്തെ ഇന്ത്യ ചാമ്പ്യന്മാരായ 2022 അണ്ടർ 19 ലോകകപ്പ് ടീമിൽ അംഗമായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഹംഗർഗേക്കറെ കഴിഞ്ഞ മെഗാ താര ലേലത്തിലാണ് ചെന്നൈ സൂപ്പർ സ്വന്തമാക്കിയത്. തീർച്ചയായും, എംഎസ് ധോണിക്ക് കീഴിൽ ഹംഗർഗേക്കർക്ക് തന്റെ പ്രതിഭ വളർത്താനും ഭാവിയിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാനും സാധിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.Chennai Super Kings IPL 2023