എന്നും ചപ്പാത്തി കഴിക്കാതെ ഇതൊന്നു ഉണ്ടാക്കി നോക്കൂ.. ഗോതമ്പുകൊണ്ട് കിടിലൻ രുചിയിൽ ഒരു ഉപ്പ്മാവ് | Wheat Upma Recipe

Wheat Upma Recipe Malayalam : രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന സമയത്ത് ഇതുപോലുള്ള റെസിപ്പി തന്നെയാണ് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നത് കാരണം സാധാരണ നമ്മൾ ഗോതമ്പുമാവ് കൊണ്ട് എന്തുണ്ടാക്കാൻ നോക്കിയാലും കുറച്ചു പണി ഉള്ളതാണ് അരി ഉഴുന്ന് വരച്ചില്ല എന്നുണ്ടെങ്കിൽ ദിവസം പണി തന്നെയാണ് പക്ഷേ ഇനി ഒരു ബുദ്ധിമുട്ടുണ്ടാവുകയല്ല ഗോതമ്പാവ് കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ നല്ലൊരു ഉപ്പ്മാവ്തയാറാക്കാം അതിനായിട്ട്.

ഗോതമ്പാവ് ആദ്യം മിക്സിയുടെ ജാറിലേക്ക് എടുത്തു കുറച്ച് എണ്ണയും, ഉപ്പും, കുറച്ച് വെള്ളവും ഒഴിച്ച് ഒന്ന് കറക്കിയെടുക്കുക… രണ്ടുമൂന്നു വട്ടം കറക്കി എടുക്കുമ്പോൾ കറക്റ്റ് പൂട്ടിനുള്ള പാകത്തിൽ ആയിക്കിട്ടും. അങ്ങനെ ആയിക്കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ഇതൊരു പാത്രത്തിലേക്ക് മാറ്റി ഇഡലി പാത്രത്തിൽ ഒരു തട്ട് വെച്ച് അതിന്റെ മുകളിലോട്ട് വെച്ച് ആവിയിൽ വേവിച്ചെടുക്കുകയാണ്… വെന്തു കഴിഞ്ഞാൽ ഇത് മാറ്റി വയ്ക്കുക. മാറ്റി വെച്ചതിനുശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത്, കടുക്, ചുവന്ന മുളക്, കറിവേപ്പില, ക്യാരറ്റ് എന്നിവ ചേർത്ത്ചെ മൂപ്പിക്കുക….

ഇതൊക്കെ ചേർത്തുകൊടുത്തു നന്നായിട്ട് വഴറ്റി എടുക്കാം.. ആവശ്യത്തിനു പച്ചമുളക്, കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കാം, ഇത്രയും ആയിക്കഴിഞ്ഞാൽ ഇത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നല്ലപോലെ വഴറ്റിയതിന് ശേഷം അതിലേക്ക് നമുക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ഗോതമ്പ് പുട്ട് ചേർത്തു കൊടുക്കാം. മറ്റു കറികൾ ഒന്നും ഇല്ലാതെ ഇത് മാത്രം മതി നമുക്ക് രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ആയിരുന്നാലും രാത്രിയായാലും വൈകുന്നേരങ്ങളിൽ കഴിക്കാനും ഇത് വളരെ രുചികരമാണ്.

വളരെ രുചികരം ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം… ഗോതമ്പ് ആയതുകൊണ്ട് തന്നെ അതിന് പ്രത്യേകമായിട്ട് ഒരു സ്വാദ് തന്നെയുണ്ടാവും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ്….. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്…

Rate this post