
ഗോതമ്പുപൊടി കൊണ്ട് ഇങ്ങനെ ഇതുവരെ ചെയ്ത് നോക്കിയില്ലാ.? വൈകുന്നേരത്തെ ചായക്ക് സൂപ്പർ ചായ കടി | Wheat Flour Snack
Wheat Flour Snack Malayalam : റേഷൻ കടകളിൽ നിന്നും എല്ലാ മാസവും ഗോതമ്പ് പൊടി നമ്മുടെ വീടുകളിലെല്ലാം ലഭിക്കാറുണ്ട്. എന്നാൽ അത് ഉപയോഗിച്ച് ചപ്പാത്തി മാത്രമല്ല നല്ല രുചിയേറും ക്രിസ്പി മുറുക്കും തയ്യാറാക്കാനായി സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ ഒന്നര കപ്പ് അളവിൽ ഗോതമ്പുപൊടി എടുത്ത് അതിൽ അല്പം ജീരകം കൂടി ചേർത്ത് മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കാം.ശേഷം അത് ഒരു വൃത്തിയുള്ള തുണിയിലേക്ക് ഇട്ടുകൊടുക്കുക.
അത് ഒരു പാത്രത്തിലേക്ക് മടക്കി മാറ്റിവയ്ക്കാം. പിന്നീട് പൊടി ആവി കയറ്റി എടുക്കാനായി ഒരു കുക്കർ എടുത്ത് അതിന്റെ അര ഭാഗത്തോളം വെള്ളമൊഴിച്ചു കൊടുക്കുക. മാവ് നല്ലതുപോലെ വേവുന്നതിന് വേണ്ടിയാണ് ഈ ഒരു രീതിയിൽ ചെയ്യുന്നത്.കുക്കറിന്റെ അകത്തേക്ക് ഒരു റിങ്ങ് കൂടി ഇറക്കി വയ്ക്കാം. റിങ്ങിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള പാത്രത്തിലാണ് ഗോതമ്പ് പൊടി ആവി കയറ്റാനായി വെക്കേണ്ടത്.

അല്ലെങ്കിൽ മാവ് മുങ്ങി പോകാനുള്ള സാധ്യതയുണ്ട്. ഗോതമ്പ് പൊടി 10 മുതൽ 15 മിനിറ്റ് വരെ ആവി കയറ്റാനായി കുക്കറിനകത്ത് വിസിലിട്ട് വയ്ക്കാവുന്നതാണ്. ചൂടൊന്ന് പോയിക്കഴിയുമ്പോൾ മാവെടുത്ത് അതിലേക്ക് ആവശ്യത്തിന് മുളകുപൊടി, കായം, ഉപ്പ്, കുറച്ചു വെള്ളം എന്നിവ ചേർത്ത് മുറുക്കിന്റെ മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കാവുന്നതാണ്.
തുടർന്ന് മുറുക്കിന്റെ അച്ചിലേക്ക് മാവ് ഇറക്കി വയ്ക്കുക. വറുത്തെടുക്കാൻ ആവശ്യമായ എണ്ണ പാനിലേക്ക് ഒഴിച്ച് നന്നായി ചൂടാക്കി എടുക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോൾ മുറുക്കിന്റെ മാവ് അതിലേക്ക് പീച്ചി കൊടുക്കാവുന്നതാണ്. മുറുക്കിന്റെ ഇരുവശവും മറിച്ചിട്ട് വറുത്തെടുത്ത ശേഷം നല്ല ചൂടോടു കൂടി ഗോതമ്പ് മുറുക്ക് സെർവ് ചെയ്യാം. സാധാരണ ഉണ്ടാക്കുന്ന മുറുക്കിനേക്കാൾ കൂടുതൽ ക്രിസ്പിനസ് ഈ മുറുക്കിന് ലഭിക്കുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Wheat Flour Snack