ഏത്തപ്പഴവും ഗോതമ്പുപൊടിയുംകൊണ്ട് അടിപൊളി പൂരി ഉണ്ടാക്കാം👌|Wheat flour- Banana Poori

Wheat flour- Banana Poori Malayalam : വളരെ രുചികരമായ ചെറിയൊരു മധുരമുള്ള ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് വേണ്ടത് നേന്ത്രപ്പഴവും ആണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം…ചെറിയൊരു മധുരം ഉള്ള പൂരി ആണ്‌, ഇത്, ഹെൽത്തി ആയ ഈ പൂരി വളരെ രുചികരമാണ്… നേന്ത്ര പഴം ചേർക്കുമ്പോൾ മാവ് കൂടുതൽ മൃദുവായി കിട്ടും.

അതിനായിട്ട് ആദ്യം നേന്ത്രപ്പഴം ഒന്ന് പുഴുങ്ങി എടുക്കണം..കഴിഞ്ഞാൽ നേന്ത്രപ്പഴം നന്നായിട്ടൊന്ന് ഉടച്ചെടുക്കണം കൈകൊണ്ട് നന്നായിട്ട് ഒളിച്ചതിനുശേഷം ഗോതമ്പുമാവിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചെറിയ ചൂടുവെള്ളവും ചേർത്ത് കുറച്ച് എണ്ണയും ഒഴിച്ചതിനു ശേഷം മാവ് നന്നായിട്ട് കുഴച്ചെടുക്കുക..

സാധാരണ പൂരി കുഴക്കുന്ന പോലെ തന്നെ കുഴച്ചെടുക്കുക കുഴച്ചതിനുശേഷം ചെറിയ ചെറിയ ഉരുളകളാക്കി എടുത്ത് അതൊന്നു പരത്തിയെടുക്കാം.. പരത്തുന്നത് വട്ടത്തിൽ കിട്ടുന്ന ഒരു പാത്രം ഉപയോഗിച്ച് അതിനുശേഷം തിളച്ച എണ്ണയിലേക്ക് ഇട്ട് സാധാരണ പോലുപോലെ വറുത്തെടുക്കാവുന്നതാണ് വളരെ നല്ല മൃദുവുമാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും…

രാവിലെ ആയാലും നാലുമണി പലഹാരമായിട്ടും കഴിക്കാൻ വളരെ നല്ലതാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഇഷ്ടമാവുകയും മറ്റു കറികൾ ഒന്നും ആവശ്യമില്ലാതെ കഴിക്കാൻ സാധിക്കും…. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Sheebas recipes.

Rate this post