മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് പിച്ച് പണിയൊ 😵‍💫😵‍💫😵‍💫😵‍💫ഉള്ളിൽ ചിരിച്ചു ഓസ്ട്രേലിയ

ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നിർണായകമായ മൂന്നാമത്തെ മത്സരം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയാണ്. നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ, പരമ്പര പരാജയം ഇതിനോടകം ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുന്നതിനായി ഇന്ത്യക്ക് പരമ്പര വിജയം നിർണായകമാണ്. അതുകൊണ്ടുതന്നെ, ഇൻഡോറിൽ കൂടി ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചാൽ, അധികം കാത്തിരിപ്പുകൾ ഇല്ലാതെ ഇന്ത്യയ്ക്ക് ഫൈനൽ പ്രവേശനം ഉറപ്പിക്കാം.

എന്നാൽ, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇൻഡോർ ടെസ്റ്റിൽ കൂടുതലും ഓസ്ട്രേലിയക്ക് അനുകൂലമായ ഘടകങ്ങൾ ആണ് ഉള്ളത്. നാഗ്പൂരിലും ഡൽഹിയിലും ആയി നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും, പിച്ചിനെ ചൊല്ലി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളും മാധ്യമപ്രവർത്തകരും വിമർശനം ഉന്നയിച്ചിരുന്നു. രണ്ട് മൈതാനങ്ങളിലും ഇന്ത്യക്ക് അനുകൂലമായ സ്പിൻ പിച്ച് ഒരുക്കിയതിനെയാണ് ഓസ്ട്രേലിയ വിമർശിച്ചത്.

എന്നാൽ, ഇൻഡോർ സ്റ്റേഡിയത്തിൽ പേസും ബൗൺസും ഉള്ള പിച്ചാണ് ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പേസും ബൗൺസും ഉള്ള പിച്ചുകളിൽ ഓസ്ട്രേലിയൻ കളിക്കാർ മികച്ച പ്രകടനം നടത്താറുണ്ട്. മുംബൈയിൽ നിന്ന് കൊണ്ടുവന്ന ചുവന്ന മണ്ണ് ഉപയോഗിച്ചാണ്, മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ പിച്ച് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ മറ്റു ചില അനുകൂല ഘടകങ്ങളും ഓസ്ട്രേലിയക്ക് കൊണ്ട്.

പരിക്കിൽ നിന്ന് മുക്തി നേടി തിരിച്ചെത്തിയ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്, ഓൾറൗണ്ടർ ക്യാമെറൂൺ ഗ്രീൻ എന്നിവർ ഇൻഡോർ ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ഇലവനിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ഇത് ഓസ്ട്രേലിയൻ ബൌളിംഗ് ഡിപ്പാർട്മെന്റിന് കൂടുതൽ കരുത്ത് പകരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അഭാവം ഓസ്ട്രേലിയക്ക് തിരിച്ചടിയാകും എന്നും കരുതപ്പെടുന്നു. മത്സരം കൈവിട്ടാൽ ഓസ്ട്രേലിയക്ക് പരമ്പര നഷ്ടമാകും എന്നതിനാൽ തന്നെ, ഇൻഡോറിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ ഓസ്ട്രേലിയൻ താരങ്ങൾ പരിശ്രമം നടത്തും എന്ന കാര്യം തീർച്ചയാണ്.

3.3/5 - (3 votes)